ആറ് മത്സരങ്ങളില്‍ നാല് ജയവും രണ്ട് തോല്‍വിയുമായി ആര്‍സിബി പോയന്‍റ് പട്ടികയില്‍ മൂന്നാമതും പഞ്ചാബ് നാലാമതുമാണ്.

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളരൂ-പഞ്ചാബ് കിംഗ്സ് പോരാട്ടം മഴ മൂലം വൈകുന്നു. ചാറ്റല്‍ മഴ മൂലം ഇതുവരെ ടോസ് പോലും സാധ്യമായിട്ടില്ല. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ബെംഗളൂരുവില്‍ രാത്രിയില്‍ മഴ പെയ്യുന്നുണ്ട്. മഴ നീണ്ടാല്‍ മത്സരത്തില്‍ ഓവറുകള്‍ വെട്ടിക്കുറക്കേണ്ടിവരും.

ആറ് മത്സരങ്ങളില്‍ നാല് ജയവും രണ്ട് തോല്‍വിയുമായി ആര്‍സിബി പോയന്‍റ് പട്ടികയില്‍ മൂന്നാമതും പഞ്ചാബ് നാലാമതുമാണ്. കൊല്‍ക്കത്തയ്‌ക്കെതിരെ 111 റണ്‍സിന് തകര്‍ന്നടിഞ്ഞിട്ടും ചരിത്ര ജയം സ്വന്തമാക്കിയതിന്‍റെ ആവേശത്തിലാണ് ശ്രേയസ് അയ്യരുടെ സംഘം എതിരാളികളുടെ മൈതാനത്തിറങ്ങുന്നത്.

വിരാട് കോലിയും സഞ്ജുവുമില്ല; ഈ ഐപിഎല്‍ സീസണിലെ ടോപ് 10 ബാറ്റേഴ്സിനെ തെരഞ്ഞെടുത്ത് മഞ്ജരേക്കർ

ഓപ്പണര്‍ പ്രിയന്‍ഷ് ആര്യയും ക്യാപ്റ്റൻ ശ്രേയസ് അയ്യറും ബാറ്റിംഗില്‍ ഹിറ്റായാല്‍ ആര്‍സിബിക്ക് മുന്നില്‍ ഇന്ന് റണ്‍മല ഉയരും. എതിരാളികളുടെ മൈതാനത്ത് വിജയകൊടി പാറിച്ച ബെംഗളൂരുവിന് സ്വന്തം തട്ടകത്തിലെ ആദ്യ ജയമാണ് ലക്ഷ്യം. ചിന്നസ്വാമിയില്‍ നടന്ന രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഈ സീസണില്‍ ആര്‍സിബി തോറ്റത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സാധ്യതാ ഇലവൻ: ഫില്‍ സാള്‍ട്ട്, വിരാട് കോലി, ദേവദത്ത് പടിക്കല്‍, രജത് പാടിധാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, യാഷ് ദയാല്‍, സുയാഷ് ശര്‍മ.

പഞ്ചാബ് കിംഗ്‌സ്: സാധ്യതാ ഇലവന്‍: പ്രിയാന്‍ഷ് ആര്യ, പ്രഭ്സിമ്രാന്‍ സിംഗ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍) / മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, ശശാങ്ക് സിംഗ്, മാര്‍ക്കോ ജാന്‍സെന്‍, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്, വിജയ്കുമാര്‍ വൈശാഖ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക