ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത പഞ്ചാബ് യാഷ് ദയാല്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 17 റണ്‍സടിച്ച് കരുത്തുകാട്ടി.
മുള്ളന്‍പൂര്‍: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന പഞ്ചാബ് നല്ല തുടക്കത്തിനുശേഷം തകരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആര്‍സിബിക്കെ തിരെ പഞ്ചാബ് ഒമ്പതോവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സെന്ന നിലയിലാണ്. ആറ് റണ്‍സോടെ ജോഷ് ഇംഗ്ലിസും റണ്ണൊന്നുമെടുക്കാതെ ശശാങ്ക് സിംഗും ക്രീസില്‍. 17 പന്തില്‍ 33 റണ്‍സടിച്ച പ്രഭ്‌സിമ്രാന്‍ സിംഗും 15 പന്തില്‍ 22 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയുയും ആറ് റണ്‍സെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരും അഞ്ച് റണ്‍സെടുത്ത നെഹാൽ വധേരയുമാണ് പുറത്തായത്. ആര്‍സിബക്കായി ക്രുനാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റെടുത്തു.
ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത പഞ്ചാബ് യാഷ് ദയാല്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 17 റണ്‍സടിച്ച് കരുത്തുകാട്ടി. ഭുവി എറിഞ്ഞ മൂന്നാം ഓവറില്‍ 12 റണ്‍സ് കൂടി നേടി പവര്‍ പ്ലേ പവറാക്കി പഞ്ചാബ് നാലാം ഓവറില്‍ ഹേസല്‍വുഡിനെയും വെറുതെവിട്ടില്ല. രണ്ട് ബൗണ്ടറി അടക്കം 10 റണ്‍സാണ് നാലാം ഓവറില്‍ നേടിയത്. അഞ്ചം ഓവറില്‍ പ്രിയാന്‍ ആര്യയെ(15 പന്തില്‍ 22) മടക്കിയ ക്രുനാല്‍ പാണ്ഡ്യയാണ് പഞ്ചാബിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ഹേസല്‍വുഡ് എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഹേസല്‍വുഡിനെതിരെ 13 റണ്‍സടിച്ച് 62 റണ്‍സിലെത്തിയ പഞ്ചാബിന് പക്ഷെ പവര്‍ പ്ലേക്ക് പിന്നാലെ പ്രഭ്സിമ്രാനെയും 17 പന്തില്‍ 33 ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെയും(6) പിന്നാലെ റണ്ണൗട്ടിന്‍റെ രൂപത്തില്‍ നെഹാല്‍ വധേരയെയും നഷ്ടമായത് തിരിച്ചടിയായി.
ഈസ്റ്റര്‍ ദിനത്തില്‍ മലയാളത്തിന്‍റെ മോഹൻലാലിന് 'മിശിഹ'യുടെ കൈയൊപ്പ്, വീഡിയോ പങ്കുവെച്ച് താരം
നേരത്തെ ടോസ് നേടിയ ആര്‍സിബി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആര്‍സിബിക്കെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് പഞ്ചാബ് ഇറങ്ങുന്നതെങ്കില്‍ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ഒരു മാറ്റവുമായാണ് ആര്‍സിബി ഇറങ്ങുന്നത്. ലിയാം ലിവിംഗ്‌സ്റ്റണുകരം റൊമാരിയോ ഷെപ്പേര്‍ഡ് ആര്‍സിബിയുടെ പ്ലേയിംഗ് ഇലവനിലെത്തി.
മലയാളി താരം ദേവ്ദത്ത് പടിക്കല്‍ റാസിക് സലാം, മനോജ് ഭണ്ഡാകെ, ജേക്കബ് ബേഥല്‍, സ്വപ്നില്‍ സിംഗ് എന്നിവരാണ് ആര്‍സിബിയുടെ ഇംപാക്ട് താരങ്ങള്‍. പഞ്ചാബ് ഹര്‍പ്രീത് ബ്രാര്‍, വിജയകുമാര്‍ വൈശാഖ്, സൂര്യാന്‍ശ് ഷെഡ്ജെ, ഗ്ലെന്‍ മാക്സ്‌വെല്‍, പ്രവീണ്‍ ദുബെ എന്നിവരെയാണ് ഇംപാക്ട് താരങ്ങളാക്കിയത്.
പഞ്ചാബ് കിംഗ്സ് പ്ലേയിംഗ് ഇലവൻ: പ്രഭ്സിമ്രാൻ സിംഗ്, പ്രിയാൻഷ് ആര്യ, ശ്രേയസ് അയ്യർ (സി), ജോഷ് ഇംഗ്ലിസ്, നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ ജാൻസെൻ, സേവ്യർ ബാർട്ട്ലെറ്റ്, അർഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹൽ.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേയിംഗ് ഇലവൻ: ഫിലിപ്പ് സാൾട്ട്, വിരാട് കോഹ്‌ലി, രജത് പതിദാർ(സി), ജിതേഷ് ശർമ്മ, ടിം ഡേവിഡ്, ക്രുണാൽ പാണ്ഡ്യ, റൊമാരിയോ ഷെപ്പേർഡ്, ഭുവനേശ്വർ കുമാർ, സുയാഷ് ശർമ, ജോഷ് ഹാസിൽവുഡ്, യാഷ് ദയാൽ
