ഇംഗ്ലണ്ടിലേക്ക് ഇന്ത്യന്‍ ടീം മൂന്നോ നാലോ സംഘമായാണ് ഇത്തവണ എത്തിയത്. 16ന് പോയ ആദ്യ സംഘത്തില്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ജസ്പ്രീത് ബുമ്ര, ചേതേശ്വര്‍ പൂജാര അടക്കമുള്ള താരങ്ങളായിരുന്നു ഉണ്ടായിരുന്നത്.

ചെന്നൈ: ഇംഗ്ലണ്ടിനെതിരെ അടുത്തമാസം ഒന്നിന് ആരംഭിക്കുന്ന ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ഓഫ് സ്പിന്നര്‍ അശ്വിന്‍ ഉടന്‍ ചേരില്ല. കൊവിഡ് ബാധിതനായതിനെത്തുടര്‍ന്ന് ഈ മാസം 16ന് ലണ്ടലിനേക്ക് പോയ ഇന്ത്യന്‍ ടീമിനൊപ്പം അശ്വിന് പോകാനായിരുന്നില്ല. നിലവില്‍ ക്വാറന്‍റീനിലുള്ള അശ്വിന്‍ കൊവിഡ് നെഗറ്റീവയശേഷമെ ഇംഗ്ലണ്ടിലെത്തു.

ഇതോടെ ഈ മാസം 24ന് ആരംഭിക്കുന്ന ലെസസ്റ്റര്‍ഷെയറിനെതിരായ ചതുര്‍ദിന പരിശീലന മത്സരവും അശ്വിന് നഷ്ടമാവും. എന്നാല്‍ അടുത്ത മാസം ഒന്നിന് ഏജ്ബാസ്റ്റണില്‍ ആരംഭിക്കുന്ന ടെസ്റ്റിന് മുമ്പ് അശ്വിന്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയില്‍ നാലു മത്സരങ്ങളിലും അശ്വിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

ഇംഗ്ലണ്ടിലേക്ക് ഇന്ത്യന്‍ ടീം മൂന്നോ നാലോ സംഘമായാണ് ഇത്തവണ എത്തിയത്. 16ന് പോയ ആദ്യ സംഘത്തില്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ജസ്പ്രീത് ബുമ്ര, ചേതേശ്വര്‍ പൂജാര അടക്കമുള്ള താരങ്ങളായിരുന്നു ഉണ്ടായിരുന്നത്.

ഇന്ത്യയുടെ ലോകകപ്പ് ടീമിലെ 17-18 പേരെ തിരുമാനിച്ചു കഴിഞ്ഞുവെന്ന് സഞ്ജയ് ബംഗാര്‍

ക്യാപ്റ്റന്‍ രോഹിത് ശര്‍മ പിന്നീടാണ് ലണ്ടനിലെത്തിയത്. ദക്ഷിണാഫ്രിക്കക്കെതരായ ടി20 പരമ്പര പൂര്‍ത്തിയാക്കിയശേഷം ശ്രേയസ് അയ്യരും റിഷഭ് പന്തും പിന്നീട് ഇംഗ്ലണ്ടിലെത്തി.പരിശീലന മത്സരത്തിന് ഇറങ്ങുന്നിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന ടെസ്റ്റാണ് ഇന്ത്യ ഈ വര്‍ഷം കളിക്കുന്നത്. ടീമിലെ കൊവിഡ് ബാധയെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ടെസ്റ്റ് പരമ്പര പൂര്‍ത്തിയാക്കാതെ ഇന്ത്യ മടങ്ങിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമാണ് പരമ്പര.ഇത്തവണ ബയോ ബബിള്‍ നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് സൂചന.

'ഐപിഎല്ലിന് പിന്നാലെ അവസരം നല്‍കിയിരുന്നെങ്കില്‍'; ടീമിലെടുക്കാത്തതിന്‍റെ നിരാശ പങ്കുവച്ച് ഇന്ത്യന്‍ താരം

പരമ്പരയില്‍ ഇന്ത്യ നിലവില്‍ 2-1ന് മുന്നിലാണ്. ഏജ്ബാസ്റ്റണില്‍ ജയമോ സമനിലയോ നേടിയാല്‍ ഇന്ത്യക്ക് പരമ്പര നേടാനാവും. എന്നാല്‍ ബെന്‍ സ്റ്റോക്സിന്‍റെ നേതൃത്വത്തിലറങ്ങുന്ന ഇംഗ്ലണ്ട് തകര്‍പ്പന്‍ ഫോമിലാണ്. ന്യൂസിലന്‍ഡിനെതിരെ നടന്ന പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും ഇംഗ്ലണ് ആധികാരിക ജയം നേടിയിരുന്നു.