ഇന്ത്യക്കെതിരായ സെമിക്ക് മുമ്പ് അമ്മൂമ്മയെ കാണാനെത്തി രചിൻ രവീന്ദ്ര, ദൃഷ്ടിദോഷം മാറാൻ ഉഴിഞ്ഞിട്ട് മുത്തശ്ശി
സെമി ഉറപ്പിച്ചതിന് പിന്നാലെ ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ പുത്തന് താരോദയവും ഇന്ത്യന്‍ വംശജനുമായ രചിന്‍ രവീന്ദ്ര തന്‍റെ മുത്തച്ഛനെയും മുത്തശ്ശിയെയും കാണാനായി ബെംഗലൂരുവിലെ വീട്ടിലെത്തി.

ബെംഗലൂരു: ഇന്നലെ ശ്രീലങ്കയെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് വിജവഴിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ ലോകകപ്പിലെ സെമി ചിത്രത്തിന് കൂടുതല്‍ വ്യക്തത വന്നു കഴിഞ്ഞു. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ കഴിഞ്ഞ തവണത്തേത് പോലെ ഇന്ത്യയും ന്യൂസിലന്‍ഡും തന്നെയാണ് ഏറ്റുമുട്ടുക. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സാങ്കേതികമായി ഇപ്പോഴും സാധ്യതകള്‍ ഉണ്ടെങ്കിലും ഇരു ടീമുകളും സെമിയിലെത്താന്‍ നേരിയ സാധ്യത മാത്രമാണ് അവശേഷിക്കുന്നത്.
സെമി ഉറപ്പിച്ചതിന് പിന്നാലെ ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ പുത്തന് താരോദയവും ഇന്ത്യന്‍ വംശജനുമായ രചിന്‍ രവീന്ദ്ര തന്‍റെ മുത്തച്ഛനെയും മുത്തശ്ശിയെയും കാണാനായി ബെംഗലൂരുവിലെ വീട്ടിലെത്തി. രചിനെ സ്വീകരിച്ച മുത്തശ്ശി പൂര്‍ണിമ അഡിഗ ദൃഷ്ടിദോഷം മാറ്റാന്‍ പേരക്കുട്ടിയെ ഉഴിഞ്ഞിടുകയും ചെയ്തു. രചിന്‍റെ മുത്തച്ഛന്‍ ബാലകൃഷ്ണ അഡിഗ കര്‍ണാടകയിലെ പ്രശസ്ത വിദ്യാഭ്യാസ വിചക്ഷനാണ്.
അരങ്ങേറ്റ ലോകകപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ രണ്‍സ് നേടുന്ന താരമായി ഇന്നലെ രചിന്‍ റെക്കോര്‍ഡിട്ടിരുന്നു. രണ്ട് സെഞ്ചുറി ഉള്‍പ്പെടെ 565 റണ്‍സെടുത്ത രചിന്‍ 2019 ലോകകപ്പില്‍ 532 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയുടെ റെക്കോര്‍ഡാണ് മറികടന്നത്. ഈ ലോകകപ്പിലെ ഒമ്പത് കളികളില്‍ നിന്നാണ് രചിന്‍റെ റെക്കോര്‍ഡ് നേട്ടം. 25 വയസ് തികയും മുമ്പ് ലോകകപ്പില്‍ ഏറ്റവും അധികം റണ്സ് നേടുന്ന താരമെന്ന റെക്കോര്‍ഡും രചിന്‍ ഇന്നലെ സ്വന്തമാക്കിയിരുന്നു. 1996ലെ ലോകകപ്പില്‍ സച്ചിന്‍ നേടിയ 523 റണ്‍സിന്‍റെ റെക്കോര്‍ഡാണ് രചിന്‍ തകര്‍ത്തത്.
ഇന്ത്യൻ വംശജരായ സോഫ്റ്റ്‌വെയർ ആര്‍ക്കിടെക്ടായ രവി കൃഷ്ണമൂര്‍ത്തിയുടെയും ദീപ കൃഷ്ണമൂര്‍ത്തിയുടെയും മകനാണ് രചിന്‍ രവീന്ദ്ര. 1997-ൽ ന്യൂസിലൻഡിൽ സ്ഥിരതാമസമാക്കുന്നതിന് മുമ്പ് ബാംഗ്ലൂരിൽ ക്ലബ് ലെവൽ ക്രിക്കറ്റ് കളിച്ചിരുന്നു രവി കൃഷ്ണമൂര്‍ത്തി. സച്ചിന്‍ ടെന്‍ഡുല്‍ക്കറോടും രാഹുല്‍ ദ്രാവിഡിനോടുമുള്ള ആരാധനയുടെ പേരിലാണ് മകന് രാഹുലിന്‍റെ രായും സച്ചിന്‍റെ ച്ചിനും ചേര്‍ത്ത് രചിന്‍ എന്ന് രവി കൃഷ്ണമൂര്‍ത്തി പേരിട്ടത്. 1999ല്‍ വെല്ലിങ്ടണിലാണ് രചിന്‍ ജനിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക