ലോകകപ്പ് ടീമില്‍ കയറിപ്പറ്റാമെന്ന പ്രതീക്ഷയില്‍ അജിന്‍ക്യ രഹാനെ. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ടീമില്‍ കയറാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് രഹാനെ വ്യക്തമാക്കി. നാലാം നമ്പറാണ് ടീം ഇന്ത്യയുടെ പ്രധാന പ്രശ്‌നം. പലരേയും പരീക്ഷിച്ചെങ്കിലും ഇപ്പോഴും ആരുടെയും പേര് ഉറപ്പായിട്ടില്ല.

ജയ്പൂര്‍: ലോകകപ്പ് ടീമില്‍ കയറിപ്പറ്റാമെന്ന പ്രതീക്ഷയില്‍ അജിന്‍ക്യ രഹാനെ. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ടീമില്‍ കയറാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് രഹാനെ വ്യക്തമാക്കി. നാലാം നമ്പറാണ് ടീം ഇന്ത്യയുടെ പ്രധാന പ്രശ്‌നം. പലരേയും പരീക്ഷിച്ചെങ്കിലും ഇപ്പോഴും ആരുടെയും പേര് ഉറപ്പായിട്ടില്ല. ഇംഗ്ലണ്ട് ലോകകപ്പില്‍ രഹാനെ കളിക്കണമെന്ന് വാദിക്കുന്നവരുണ്ട്. മധ്യനിരയിലും ഓപ്പണറായും കളിച്ചിട്ടുള്ള താരമാണ് രഹാനെ. അതിലൊരു സ്ഥാനം തന്നെയാണ് രഹാനെയുടെ ഉന്നവും.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ രഹാനെ തുടര്‍ന്നു... ഐപിഎല്‍ ആയാലും മറ്റേത് ടൂര്‍ണമെന്റായാലും കളിക്കുന്നത് ക്രിക്കറ്റാണ്. കളിയുടെ സമീപനം ഒന്നും വ്യത്യസ്തമല്ല. നല്ല രീതിയില്‍ റണ്‍സെടുക്കുക. ടീമിനെ സഹായിക്കുക. എന്നാല്‍ ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെ കുറിച്ചാണ് ചിന്തിക്കുന്നത്. അവര്‍ക്ക് വേണ്ടി മികച്ച പ്രകടനം നടത്താനായാല്‍ ലോകകപ്പ് ടീമില്‍ അവസരം വരുമെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു. 

മാര്‍ച്ച് 23നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. 25ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം.