ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഹാര്‍ദിക് ഇതുവരെ ടീമിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഐപിഎല്ലിലെ ചില മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ബംഗളൂരു: വരുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഒരുക്കാനുളള തയ്യാറെടുപ്പിലാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയായിരുന്നു അഫ്ഗാനിസ്ഥാനെതിരെ. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്യും. ഇനിവരുന്ന ഐപിഎല്ലിലെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും ടീമിനെ തിരഞ്ഞെടുക്കുക. സൂര്യകുമാര്‍ യാദവ്, ഇഷാന് കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് തുടങ്ങിയവര്‍ ഐപിഎല്ലിന് വേണ്ടി കാത്തിരിക്കുകയാണ്.

ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഹാര്‍ദിക് ഇതുവരെ ടീമിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഐപിഎല്ലിലെ ചില മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ശിവം ഇന്ത്യന്‍ ടീമിലെത്തിയിരുന്നു. അഫ്ഗാനെതിരെ ഗംഭീര പ്രകടനം പുറത്തെടുത്തു ദുബെ പരമ്പരയിലെ താരമാവുകയും ചെയ്തു. ഹാര്‍ദിക് പരിക്ക് മാറി തിരിച്ചെത്തുമ്പോള്‍ ആരെ കളിപ്പിക്കുമെന്നുള്ളതാണ് പ്രധാന ചോദ്യം. 

അതിനുള്ള മറുപടി നല്‍കുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. അദ്ദേഹം പറയുന്നതിങ്ങനെ... ''കഴിവുള്ള താരമാണ് ദുബെ. അവനത് തെൡയിക്കുകയും ചെയ്തു. മധ്യ ഓവറുകളില്‍ സ്പിന്നിനെതിരെ കളിക്കാന്‍ അവന്‍ പ്രത്യേക കഴിവുണ്ട്. അത് അവന്‍ അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയില്‍ കാണിച്ചുതരികയും ചെയ്തു. ബാറ്റിംഗില്‍ മാത്രമല്ല, പന്തെടുത്തപ്പോല്‍ കുറച്ച് നല്ല ഓവറുകള്‍ എറിയാനും അവന് സാധിച്ചു. ദുബെ വളരെയധികം പുരോഗതി കൈവരിച്ച താരമാണ്.'' ദ്രാവിഡ് വ്യക്തമാക്കി.

ലോകകപ്പില്‍ ആര് കളിക്കുമെന്നുള്ളതിനുള്ള മറുപടി ദ്രാവിഡില്‍ നിന്ന് ലഭിച്ചില്ലെങ്കിലും ദുബെയെ മാറ്റിനിര്‍ത്തില്ലെന്ന് ഏറെക്കുറെ ഉറപ്പായി. ഹാര്‍ദിക് ഫിറ്റ്‌നെസ് തെളിയിച്ച് തിരിച്ചെത്തിയാല്‍ ഐപിഎല്ലിലെ പ്രകടനം നിര്‍ണായകമാവും. അങ്ങനെ വന്നാല്‍ ഹാര്‍ദിക്കിന് തന്നെയാണ് പ്രാധാന്യം നല്‍കുക. എങ്കിലും ബാക്ക്അപ്പായി ദുബെയെ നിലനിര്‍ത്തും.

തുടര്‍ച്ചയായ നാലാം തോല്‍വി! കിവീസിനെതിരെ നാണംകെട്ട് പാകിസ്ഥാന്‍; ഇത്തവണ അടിച്ചിട്ടത് മിച്ചല്‍-ഫിലിപ്‌സ് സഖ്യം