രാഹുലിന് പകരം ആരെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല. രാഹുലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയെ നയിക്കുന്ന റിഷഭ് പന്തും ഒഴികെയുള്ളവര്‍ ഇന്ന് പുലര്‍ച്ചെ ഇംഗ്ലണ്ടിലേക്ക് തിരിച്ചു.

ബംഗളൂരു: ഇംഗ്ലണ്ടിനെതിരായ (ENG vs IND) അവസാന ടെസ്റ്റില്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍ (KL Rahul കളിച്ചേക്കില്ല. ജൂലൈ ഒന്ന് മുതല്‍ അഞ്ച് വരെ ബര്‍മിംഗ്ഹാമിലാണ് ടെസ്റ്റ്. കൊവിഡ് കാരണം നടക്കാതിരുന്ന പരമ്പരയിലെ അഞ്ചാമത്തെ ടെസ്റ്റാണിത്. പരിക്കേറ്റ രാഹുല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയിലും കളിക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിന് മുന്‍പ് രാഹുലിന്റെ പരിക്ക് ഭേദമാവാനിടയില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. 

രാഹുലിന് പകരം ആരെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല. രാഹുലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയെ നയിക്കുന്ന റിഷഭ് പന്തും ഒഴികെയുള്ളവര്‍ ഇന്ന് പുലര്‍ച്ചെ ഇംഗ്ലണ്ടിലേക്ക് തിരിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ചേതേശ്വര്‍ പുജാര, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങിയവര്‍ ടീമിലുണ്ട്. താരങ്ങള്‍ക്കൊപ്പമുള്ള ചിത്രം ഇന്ത്യന്‍ ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാര പങ്കുവച്ചിരുന്നു. രവീന്ദ്ര ജഡേജ, പ്രസിദ്ധ് കൃഷ്ണ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്.

റിഷഭ് പന്തിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ നായകന്‍; ഈ വര്‍ഷം ഇന്ത്യയെ നയിക്കുന്ന അഞ്ചാമത്തെ താരം

പരമ്പരയില്‍ ഒരേയൊരു ടെസ്റ്റ് മാത്രമേ ശേഷിക്കുന്നു എന്നതിനാല്‍ രാഹുലിന് പകരക്കാരനെ പ്രഖ്യാപിക്കാന്‍ സാധ്യതയില്ല. 17 അംഗ ടീമില്‍ പകരക്കാരനായ ശുഭ്മാന്‍ ഗില്ലുണ്ടെന്നതിനാലാണിത്. അത്യാവശ്യ ഘട്ടങ്ങളില്‍ ചേതേശ്വര്‍ പൂജാരയെയും ഓപ്പണര്‍ സ്ഥാനത്തേകക് പരിഗമിക്കാനാവും. കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റാണ് ഇന്ത്യ ബര്‍മിംഗ്ഹാമില്‍ കളിക്കുക. കൊവിഡ് കാരണമാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ അവസാന ടെസ്റ്റ് കളിക്കാതെ മടങ്ങിയത്. നാലു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 2-1ന് മുന്നിലാണ്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പൂജാര, റിഷഭ് പന്ത്, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാകൂര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

'സുനില്‍ ഛേത്രിയെ ഗാംഗുലിക്ക് അറിയില്ലെ': ദാദയ്ക്ക് ട്രോളായി മാറിയ 'ടാഗ്'.!

ടെസ്റ്റിന് ശേഷം ഇംഗ്ലണ്ടിനെതിരെ മൂന്ന് വീതം ഏകദിന, ടി20 പരമ്പരയും ഇന്ത്യ കളിക്കുന്നുണ്ട്. നിശ്ചിത ഓവര്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.