റെഡ്-ബോള്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത ശ്രേയസ് അയ്യര്‍, ഓസ്‌ട്രേലിയ എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ എ ടീമിനെ നയിക്കും. മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല.

മുംബൈ: ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ രജത് പടിധാര്‍ നയിക്കുന്നു. റുതുരാജ് ഗെയ്ക്‌വാദാണ് വൈസ് ക്യാപ്റ്റന്‍. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ അംഗമായിരുന്ന ആകാശ് ദീപ്, അഭിമന്യു ഈശ്വരന്‍ തുടങ്ങിയവരും ടീമിലുണ്ട്. മാഞ്ചസ്റ്ററില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അന്‍ഷുല്‍ കാംബോജും ടീമിന്റെ ഭാഗമാണ്. വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും ടീമിലെത്തി. ഒക്ടോബര്‍ 1നാണ് ഇറാനി ട്രോഫി. വിദര്‍ഭയാണ് എതിരാളി. രഞ്ജി ട്രോഫി ചാമ്പ്യന്മാര്‍ക്കെതിരായ ടെസ്റ്റ് മത്സരാണ് ഇറാനി ട്രോഫി എന്നറിയപ്പെടുന്നത്.

റെസ്റ്റ് ഓഫ് ഇന്ത്യ സ്‌ക്വാഡ് : രജത് പതിദാര്‍ (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍, ആര്യന്‍ ജുയല്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), യാഷ് ദുല്‍, ഷെയ്ഖ് റഷീദ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തനുഷ് കൊട്ടിയന്‍, മാനവ് സുത്താര്‍, ഗുര്‍നൂര്‍ ബ്രാര്‍, ഖലീല്‍ അഹമ്മദ്, ആകാശ് ദീപ്, അന്‍ഷൂല്‍ കാംബോജ്, സരണ്‍ഷ് ജെയ്ന്‍.

ഫിറ്റ്‌നസ് മെച്ചപ്പെടുത്തുന്നതിനായി ശ്രേയസ് അയ്യര്‍ റെഡ്-ബോള്‍ ക്രിക്കറ്റില്‍ നിന്ന് ആറ് മാസത്തെ ഇടവേള തേടിയിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇറാനി കപ്പ് ടീമില്‍ നിന്ന് ഒഴിവാക്കുന്നതെന്നും ബിസിസിഐ വ്യക്തമാക്കി. ഓസ്ട്രേലിയ എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ ശ്രേയസ് അയ്യര്‍ നയിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നിലവില്‍ ഏഷ്യാ കപ്പ് കളിക്കുന്ന ഹര്‍ഷിത് റാണ, അഭിഷേക് ശര്‍മ, തിലക് വര്‍മ, അര്‍ഷ്ദീപ് സിംഗ് എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലുണ്ട്.

ഇവര്‍ രണ്ടാം ഏകദിനം മുതല്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. അതേസമയം, മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. രണ്ട് മൂന്നും മത്സരങ്ങളില്‍ തിലക് വര്‍മ വൈസ് ക്യാപ്റ്റനാവും. നേരത്തെ, തിലകിനെയാണ് ക്യാപ്റ്റനായി നിശ്ചയിച്ചിരുന്നത്.

ആദ്യ ഏകദിന മത്സരത്തിനുള്ള ഇന്ത്യ എ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), പ്രഭ്സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ആയുഷ് ബദോനി, സൂര്യന്‍ഷ് ഷെഡ്ഗെ, വിപ്രജ് നിഗം, നിശാന്ത് സിന്ധു, ഗുര്‍ജപ്നീത് സിംഗ്, യുധ്‌വീര്‍ സിംഗ്, രവി ബിഷ്ണോയ്, അഭിഷേക് പോറെല്‍ (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, സിമാര്‍ജീത് സിംഗ്.

അവസാന രണ്ട് ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, പ്രഭ്സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ആയുഷ് ബദോനി, സൂര്യന്‍ഷ് ഷെഡ്ഗെ, വിപ്രജ് നിഗം, നിശാന്ത് സിന്ധു, ഗുര്‍ജപ്നീത് സിംഗ്, യുധ്‌വീര്‍ സിംഗ്, രവി ബിഷ്‌ണോയ്, അഭിഷേക് പോറെല്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ.

YouTube video player