Asianet News MalayalamAsianet News Malayalam

രാജ്‌കോട്ടിലെ ചതിയന്‍ പിച്ച്; ടീം ഇന്ത്യക്ക് ആ നാണക്കേട് മാറ്റണം

മത്സരം നടക്കുന്ന സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം(രാജ്‌കോട്ട്) ടീം ഇന്ത്യയെ ചെറുതായി വേദനിപ്പിക്കുന്നുണ്ട്

Rajkot not happy hunting ground for Team India
Author
Rajkot, First Published Jan 17, 2020, 12:44 PM IST

രാജ്‌കോട്ട്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താന്‍ ടീം ഇന്ത്യക്ക് ഇന്ന് ജയിച്ചേതീരു. എന്നാല്‍ മത്സരം നടക്കുന്ന സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം(രാജ്‌കോട്ട്) ടീം ഇന്ത്യയെ ചെറുതായി വേദനിപ്പിക്കുന്നുണ്ട്. രാജ്‌കോട്ടില്‍ അവസാനം ഇറങ്ങിയ രണ്ട് ഏകദിനങ്ങളിലും നീലപ്പടയ്‌ക്ക് തോല്‍വിയായിരുന്നു ഫലം. 

ഇംഗ്ലണ്ടിനെതിരെ 2013 ജനുവരി 11ന് ഇന്ത്യയിറങ്ങി. അന്ന് ത്രില്ലര്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് ഒന്‍പത് റണ്‍സിന്‍റെ തോല്‍വി വഴങ്ങി. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ 2015 ഒക്‌ടോബര്‍ 18ന് ഇറങ്ങിയപ്പോള്‍ 18 റണ്‍സിനും തോറ്റു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ 0-1ന് പിന്നില്‍ നില്‍ക്കേ വിരാട് കോലിയും സംഘവും രാജ്‌കോട്ടില്‍ ഇറങ്ങുമ്പോള്‍ നാണക്കേടിന്‍റെ മത്സരഫലങ്ങള്‍ മായ്‌ക്കുക കൂടി തലവേദനയാണ്. 

രാജ്‌കോട്ടിൽ ഉച്ചയ്‌ക്ക് 1.30ന് ഇന്ത്യ-ഓസീസ് രണ്ടാം ഏകദിനം ആരംഭിക്കും. തോറ്റാല്‍ പരമ്പര നഷ്‌ടമാകും എന്നതിനാല്‍ കോലിപ്പടയ്‌ക്ക് ജയമല്ലാതെ മറ്റൊന്നും മുന്നിലില്ല. അതിനിര്‍ണായക പോരില്‍ മാറ്റങ്ങളോടെയാവും കോലിപ്പട ഇറങ്ങുക. പിഴച്ചെന്ന് നായകന്‍ തന്നെ സമ്മതിച്ച പരീക്ഷണത്തിനൊടുവിൽ മൂന്നാം നമ്പറിലേക്ക് കോലിയുടെ മടങ്ങിവരവ് പ്രതീക്ഷിക്കാം. ഋഷഭ് പന്തിന് പകരം കേദാര്‍ ജാദവ് പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചേക്കും. എന്നാല്‍ ഓസീസ് ഇലവനില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. 

Follow Us:
Download App:
  • android
  • ios