രജത് പാട്ടീദാറിന് പിന്നാലെ ക്യാപ്റ്റന്‍ ആദിത്യ ശ്രീവാസ്തവയെ(9) എന്‍ പി ബേസില്‍ മടക്കിയെങ്കിലും അക്ഷത് രഘുവംശിക്കൊപ്പം വീണ്ടും മികച്ചൊരു കൂട്ടുകെട്ടുയര്‍ത്തി യാഷ് ദുബെ മധ്യപ്രദേശിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു.

രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍(Ranji Trophy 2021-22) ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ കേരളത്തിനെതിരെ മധ്യപ്രദേശ്(Madhya Pradesh vs Kerala) കൂറ്റന്‍ സ്കോറിലേക്ക്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനെതിരെ മധ്യപ്രദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 474 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ദിനം സെഞ്ചുറി തികച്ച യാഷ് ദുബെ((Yash Dubey) ഇരട്ട സെഞ്ചുറിയുമായി ക്രീസിലുണ്ട്. റണ്ണൊന്നുമെടുക്കാതെ മിഹിര്‍ ഹിര്‍വാനിയാണ് ദുബെക്കൊപ്പം ക്രീസില്‍.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലെത്തിയ മധ്യപ്രദേശിനായി യാഷ് ദുബെയും രജത് പാട്ടീദാറും ചേര്‍ന്ന് 277 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയാണ് വേര്‍പിരിഞ്ഞത്. 75 റണ്‍സുമായി ആദ്യ ദിനം ക്രീസ് വിട്ട രജത് പാട്ടീദാര്‍ 142 റണ്‍സെടുത്ത് ജലജ് സക്സേനക്ക് മുന്നില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുമ്പോള്‍ മധ്യപ്രദേശ് സ്കോര്‍ 365 റണ്‍സിലെത്തിയിരുന്നു.

മൊഹാലിയില്‍ റിഷഭ് പന്തിന്റെ ആറാട്ട്; ലങ്കയ്‌ക്കെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്, കോലി എലൈറ്റ് പട്ടികയില്‍

രജത് പാട്ടീദാറിന് പിന്നാലെ ക്യാപ്റ്റന്‍ ആദിത്യ ശ്രീവാസ്തവയെ(9) എന്‍ പി ബേസില്‍ മടക്കിയെങ്കിലും അക്ഷത് രഘുവംശിക്കൊപ്പം വീണ്ടും മികച്ചൊരു കൂട്ടുകെട്ടുയര്‍ത്തി യാഷ് ദുബെ മധ്യപ്രദേശിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. അര്‍ധസെഞ്ചുറി തികച്ച ഉടനെ രഘുവംശി(50) റണ്ണൗട്ടായി. നാലാം വിക്കറ്റില്‍ രഘുവംശിയും ദുബെയും ചേര്‍ന്ന് 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കേരളത്തിനായി ജലജ് സക്സേന രണ്ട് വിക്കറ്റെടുത്തപ്പോള്‍ സിജോമോന്‍ ജോസഫും ബേസില്‍ എന്‍പിയും ഓരോ വിക്കറ്റ് വീഴ്ത്തി.

സത്യത്തില്‍ കോലിക്ക് എന്തുപറ്റി; സെഞ്ചുറി വരള്‍ച്ചയുടെ കാരണം കണ്ടെത്തി ഗംഭീര്‍

കഴിഞ്ഞ മത്സരത്തില്‍ അഞ്ചു വിക്കറ്റുമായി ബൗളിംഗില്‍ തിളങ്ങിയ പേസര്‍ എം ഡി നിധീഷിനും ബേസില്‍ തമ്പിക്കും രണ്ടാം ദിനവും വിക്കറ്റൊന്നും നേടാനാവാഞ്ഞത് കേരളത്തിന് തിരിച്ചടിയായി. എലൈറ്റ് ഗ്രൂപ്പ് എയില്‍ കേരളത്തിനും മധ്യപ്രദേശിനും 13 പോയിന്‍റ് വീതമാണുള്ളത്. ഒന്നാം ഇന്നിംഗ്‌സ് ലീഡെടുക്കുന്നവര്‍ക്കോ അല്ലെങ്കില്‍ ജയിക്കുന്നവര്‍ക്കോ അടുത്ത റൗണ്ടിലേക്ക് മുന്നേറാാമെന്നിരിക്കെ പരമാവധി റണ്‍സ് നേടാനാവും മധ്യപ്രദേശ് മൂന്നാം ദിനവും ശ്രമിക്കുക. ഒന്നാം ഇന്നിംഗ്സില്‍ കൂറ്റന്‍ സ്കോര്‍ നേടി കേരളത്തിന്‍റെ ലീഡ് പ്രതീക്ഷകളും വിജയപ്രതീക്ഷകളും തകര്‍ക്കാനാവും മധ്യപ്രദേശിന്‍റെ ശ്രമം. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരുടീമുകളും ഗുജാറാത്തിനേയും മേഘാലയയേയും തോല്‍പ്പിച്ചിരുന്നു.

ഒടുവില്‍ മൂന്നാം നമ്പറിലേക്ക് കസേര വലിച്ചിട്ട് ഹനുമാ വിഹാരി? കാരണമുണ്ട്