ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍(78) മാത്രമാണ് ബംഗാളിനുവേണ്ടി പൊരുതിയത്. 96-4 എന്ന സ്കോറില്‍ അഞ്ചാം ദിനം ബാറ്റിംഗ് തുടങ്ങിയ ബംഗാളില്‍ നിന്ന് അപ്രതീക്ഷിത ചെറുത്തുനില്‍പ്പുകളൊന്നും ഉണ്ടായില്ല

മുംബൈ: രഞ്ജി ട്രോഫി(Ranji Trophy) ക്രിക്കറ്റ് ഫൈനലില്‍ മുംബൈയും മധ്യപ്രദേശും ഏറ്റുമുട്ടും. ബംഗാളിനെതിരെ 174 റണ്‍സിന്‍റെ ആധികാരിക ജയവുമായാണ് മധ്യപ്രദേശ് 1998-99 സീസണുശേഷം ആദ്യമായി ഫൈനലിലെത്തിയത്. 350 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗാള്‍ അഞ്ചാം ദിനം 175 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റെടുത്ത കുമാര്‍ കാര്‍ത്തികേയ ആണ് ബംഗാളിനെ എറിഞ്ഞിട്ടത്.

ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍(78) മാത്രമാണ് ബംഗാളിനുവേണ്ടി പൊരുതിയത്. 96-4 എന്ന സ്കോറില്‍ അഞ്ചാം ദിനം ബാറ്റിംഗ് തുടങ്ങിയ ബംഗാളില്‍ നിന്ന് അപ്രതീക്ഷിത ചെറുത്തുനില്‍പ്പുകളൊന്നും ഉണ്ടായില്ല. എട്ട് റണ്‍സെടുത്ത അനുസ്തുപ് മജൂംദാര്‍ തുടക്കത്തിലെ വീണതോടെ ബംഗാള്‍ 98-5ലേക്ക് കൂപ്പുകുത്തി. ആദ്യ ഇന്നിംഗ്സില്‍ ബംഗാളിനായി സെഞ്ചുറി നേടിയ ഷഹബാസ് അഹമ്മദ് അഭിമന്യു ഈശ്വരനുമൊത്ത് 38 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയെങ്കിലും അഭിമന്യു ഈശ്വരനെ പുറത്താക്കി കാര്‍ത്തികേയ കൂട്ടുകെട്ട് പൊളിച്ചതോടെ ബംഗാള്‍ എളുപ്പത്തില്‍ കീഴടങ്ങി.

ഈ പ്രതിരോധത്തിന് മുന്നില്‍ പൂജാരയും ദ്രാവിഡും തോല്‍ക്കും, ആദ്യ റണ്ണെടുക്കാന്‍ യശസ്വി നേരിട്ടത് 54 പന്തുകള്‍

Scroll to load tweet…

145-8ലേക്ക് വീണശേഷം ഷഹബാസും ആകാശ് ദീപും ചേര്‍ന്ന് 26 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി തോല്‍വി വൈകിച്ചെങ്കിലും അനിവാര്യമായ പരാജയം ഒഴിവാക്കാന്‍ ബംഗാളിനായില്ല. ആദ്യ ഇന്നിംഗ്സില്‍ ഹിമാന്‍ഷു മന്ത്രിയുടെ സെഞ്ചുറിയുടെയും അക്ഷത് രഘുവംശിയുടെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ 341 റണ്‍സടിച്ച ബംഗാളിന് മറുപടിയായി മനോജ് തിവാരിയുടെയും ഷഹബാസ് അഹമ്മദിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ ബംഗാള്‍ 273 റണ്‍സടിച്ചു. 68 റണ്‍സിന്‍റെ നിര്‍ണായക ലീഡ് നേടിയ മധ്യപ്രദേശ് രണ്ടാം ഇന്നിംഗ്സില്‍ ആദിത്യ ശ്രീവാസ്തവയുടെയും(82), രജത് പാട്ടീദാറിന്‍റെയും(79) അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 281 റണ്‍സടിച്ച് ബഗാളിന് 350 റണ്‍സ് വിജലക്ഷ്യം മുന്നോട്ട് വെക്കുകയായിരുന്നു.

ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തില്‍ മുംബൈ

Scroll to load tweet…

മറ്റൊരു സെമി പോരാട്ടത്തില്‍ ഉത്തര്‍പ്രദേശിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ കരുത്തിലാണ് മുംബൈ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. മുംബൈയുടെ 47-ാമത് രഞ്ജി ഫൈനല്‍ പ്രവേശനമാണിത്. ഇതില്‍ 41 തവണയും മുംബൈ കിരീടം നേടി. ആദ്യ ഇന്നിഗ്സില്‍ 393 റണ്‍സടിച്ച മുംബൈക്ക് മറുപടിയായി ഉത്തര്‍പ്രദേശിന് 180 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. രണ്ടാം ഇന്നിംഗ്സില്‍ ഉത്തര്‍പ്രദേശിനെ ബാറ്റിംഗിന് വിടാടെ അടിച്ചു തകര്‍ത്ത മുംബൈ യശസ്വി ജയ്‌സ്വാളിന്‍റെയും അര്‍മാന്‍ ജാഫറിന്‍റെയും സെഞ്ചുറികളുടെയും സര്‍ഫ്രാസ് ഖാന്‍, ഷംസ് മുലാനി എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 533 റണ്‍സെടുത്തു നില്‍ക്കെ ഇരു ടീമുകളും സമനിലക്ക് സമ്മതിച്ച് പിരിഞ്ഞു.