ഒന്നിന് 222 റണ്‍സെന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ഗുജറാത്തിന് ആദ്യ സെഷനില്‍ നാല് വിക്കറ്റ് നഷ്ടമായിരുന്നു.

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിനായി കേരളവും ഗുജറാത്തും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 457 റണ്‍സിന് മറുപടിയായി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 402 റണ്‍സെന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ഗുജറാത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാന്‍ 58 റണ്‍സ് കൂടി വേണം.

132 പന്തില്‍ 60 റണ്‍സുമായി ക്രീസിലുള്ള ജയ്മീത് പട്ടേലിന് 75 പന്തില്‍ 15 റണ്‍സുമായി പിന്തുണ നല്‍കുന്ന സിദ്ധാര്‍ത്ഥ ദേശാായി കൂട്ടുകെട്ടാണ് കേരളത്തിന് ഭീഷണിയായി ക്രീസിലുള്ളത്. 357-7 എന്ന സ്കോറില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന ഇരുവരും ചേര്‍ന്ന് ഇതുവരെ പിരിയാട്ട എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 43 റണ്‍സെടുത്തിട്ടുണ്ട്. നാലു വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് കേരളത്തിനായി ബൗളിംഗില്‍ തിളങ്ങിയത്. ഗുജറാത്തിന് വേണ്ടി പ്രിയങ്ക പാഞ്ചല്‍ (148) സെഞ്ചുറി നേടി.

അക്സറിന്‍റെ ഹാട്രിക്ക് അവസരം കളഞ്ഞുകുളിച്ച് രോഹിത് ശർമ, സ്ലിപ്പില്‍ കൈവിട്ടത് അനായാസ ക്യാച്ച്

ഒന്നിന് 222 റണ്‍സെന്ന നിലയില്‍ നാലാം ദിനം ആരംഭിച്ച ഗുജറാത്തിന് ആദ്യ സെഷനില്‍ നാല് വിക്കറ്റ് നഷ്ടമായിരുന്നു. ഇന്ന് മനന്‍ ഹിഗ്രജിയയുടെ (33) വിക്കറ്റാണ് ആദ്യം നഷ്ടമായത്. തലേ ദിവസത്തെ സ്‌കോറിനോട് മൂന്ന് റണ്‍സ് മാത്രം ചേര്‍ത്ത താരത്തെ ജലജ് സക്‌സേന വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ പാഞ്ചലിനെ സക്‌സേന ബൗള്‍ഡാക്കി. സ്‌കോര്‍ബോര്‍ 300ലെത്തും മുമ്പ് ഉര്‍വില്‍ പട്ടേലും (26) മടങ്ങി. സക്‌സേനക്കെതിരെ ക്രീസ് വിട്ട് കളിക്കാന്‍ ശ്രമിച്ച താരത്തെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി.

ഹെമാങ് പട്ടേലിനെ (26) എം ഡി നീധീഷ് മടക്കുകയായിരുന്നു. ഷോണ്‍ റോജര്‍ക്ക് ക്യാച്ച്. അധികം വൈകാതെ ചിന്തന്‍ ഗജ (2), വിശാല്‍ ജയ്‌സ്വാള്‍ (14) എന്നിവരും മടങ്ങി. ഇതോടെ ഏഴിന് 357 എന്ന നിലയിലായി ഗുജറാത്ത്. എന്നാല്‍ ജയ്മീതിന്റെ ചെറുത്തുനില്‍പ്പ് ഗുജറാത്തിന് തുണയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക