നേരത്തെ ക്യാപ്റ്റന്‍ പൃഥ്വി ഷാ(21) നിരാശപ്പെടുത്തിയെങ്കിലും അരങ്ങേറ്റക്കാരന്‍ സുവേദ് പാര്‍ക്കറുടെ ഡബിള്‍ സെഞ്ചുറിയുടെയും(252) സര്‍ഫ്രാസ് ഖാന്‍റെ(153) തകര്‍പ്പന്‍ സെഞ്ചുറിയുടെയും കരുത്തിലാണ് മുംബൈ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്.

ആലൂര്‍: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍(Ranji Trophy Quarter-Final)ഉത്തരാഖണ്ഡിനെതിരെ മുംബൈ(Mumbai vs Uttarakhand) ശക്തമായ നിലയില്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 647-8ന് മറുപടിയായി ഉത്തരാഖണ്ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയിലാണ്. 27 റണ്‍സുമായി കമാല്‍ സിംഗും എട്ട് റണ്‍സോടെ കുനാല്‍ ചന്ദോലയും ക്രീസില്‍. ക്യാപ്റ്റന്‍ ജയ് ഗോകുല്‍ ബിസ്റ്റയുടെയും(0), മായങ്ക് മിശ്രയുടെയും വിക്കറ്റുകളാണ് ഉത്തരാഖണ്ഡിന് നഷ്ടമായത്.

നേരത്തെ ക്യാപ്റ്റന്‍ പൃഥ്വി ഷാ(21) നിരാശപ്പെടുത്തിയെങ്കിലും അരങ്ങേറ്റക്കാരന്‍ സുവേദ് പാര്‍ക്കറുടെ ഡബിള്‍ സെഞ്ചുറിയുടെയും(252) സര്‍ഫ്രാസ് ഖാന്‍റെ(153) തകര്‍പ്പന്‍ സെഞ്ചുറിയുടെയും കരുത്തിലാണ് മുംബൈ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്.

തിരിച്ചുവരവിന് ശ്രമിക്കുന്ന രഹാനെക്ക് തിരിച്ചടി, ഐപിഎല്ലും ഇംഗ്ലണ്ട് പരമ്പരയും നഷ്ടമാവും

യശസ്വി ജയ്‌സ്വാള്‍(35), അര്‍മാന്‍ ജാഫര്‍(60), ഷാംസ് മുലാനി(59) എന്നിവരും മംബൈക്കായി ബാറ്റിംഗില്‍ തിളങ്ങി. 447 പന്തില്‍ 252 റണ്‍സെടുത്ത പാര്‍ക്കര്‍ റണ്ണൗട്ടാവുകയായിരുന്നു. അമോല്‍ മജൂംദാറിനുശേഷം രഞ്ജി അരങ്ങേറ്റത്തില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡും പാര്‍ക്കര്‍ സ്വന്തമാക്കി.

'ഇന്ത്യയെ മഹത്തായ ഓവര്‍സീസ് പരമ്പര വിജയത്തിലേക്ക് നയിച്ച നായകന് പിറന്നാള്‍ ആശംസകള്‍'; രഹാനെയ്ക്ക് ഇന്ന് 34

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ചങ്കിലും നിരാശപ്പെടുത്തിയ സര്‍ഫ്രാസ് ആ ക്ഷീണം മായ്ക്കുന്ന പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്. 205 പന്തില്‍ 14 ബൗണ്ടറിയും നാല് സിക്സും പറത്തിയാണ് സര്‍ഫ്രാസ് 153 റണ്‍സടിച്ചത്. ഉത്തരാഖണ്ഡിനായി ദീപക് ദഫോല മൂന്ന് വിക്കറ്റുമായി ബൗളിംഗില്‍ തിളങ്ങി. പരിക്കുമൂലം അജിങ്ക്യാ രഹാനെ മുംബൈ നിരയില്‍ കളിക്കുന്നില്ല.