ഏഷ്യാ കപ്പിനുള്ള അഫ്ഗാനിസ്ഥാൻ ടീമിനെ റാഷിദ് ഖാൻ നയിക്കും. സെപ്റ്റംബർ 9ന് ഹോങ്കോങ്ങിനെതിരെയാണ് ആദ്യ മത്സരം. 

കാബൂള്‍: ഏഷ്യാ കപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ സ്പിന്നര്‍ റാഷിദ് ഖാന്‍ നയിക്കും. റാഷിദിന് പുറമെ നൂര്‍ അഹമ്മദ്, മുജീബ് ഉര്‍ റഹ്മാന്‍, ഗസന്‍ഫർ, മുഹമ്മദ് നബി എന്നിവരടങ്ങിയ സ്പിന്‍ നിരയുമാണ് അഫ്ഗാനിസ്ഥാന്‍ യുഎഇയില്‍ ഏഷ്യാ കപ്പിനെത്തുന്നത്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ സെമിയിലെത്തിയ അഫ്ഗാനിസ്ഥാന്‍ ചരിത്രം കുറിച്ചിരുന്നു. സിംബാബ്‌വെക്കെതിരായ പരമ്പര കളിച്ച ഹസ്രത്തുള്ള സാസായി, സുബൈദ് അക്ബാരി എന്നിവരെ എന്നിവരെ ഏഷ്യാ കപ്പ് ടീമില്‍ നിന്നൊഴിവാക്കി.

വിക്കറ്റ് കീപ്പര്‍മാരായി റഹ്മാനുള്ള ഗുര്‍ബാസും മുഹമ്മദ് ഇഷാഖും ടീമിലെത്തി. നവീന്‍ ഉള്‍ ഹഖ്, ഫസല്‍ഹഖ് ഫാറൂഖി, ഫരീദ് മാലിക് എന്നിവരടങ്ങുന്നതാണ് അഫ്ഗാന്‍റെ പേസ് നിര. ബംഗ്ലാദേശിനും ഹോങ്കോംഗിനും ശ്രീലങ്കക്കുമൊപ്പം ഗ്രൂപ്പ് ബിയിലാണ് അഫ്ഗാനിസ്ഥാന്‍ മത്സരിക്കുക. സെപ്റ്റംബര്‍ ഒമ്പതിന് ഹോങ്കോംഗിനെതിരെ ആണ് അഫ്ഗാനിസ്ഥാന്‍റെ ആദ്യ മത്സരം. സെപ്റ്റംബര്‍ 16ന് അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശിനെയും 19ന് ശ്രീലങ്കയെയും നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ മുന്നിലെത്തുന്ന നാലു ടീമുകളാണ് സൂപ്പര്‍ ഫോറിലേക്ക് മുന്നേറുക.

Scroll to load tweet…

ഏഷ്യാ കപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ സ്‌ക്വാഡ്: റാഷിദ് ഖാൻ (ക്യാപ്റ്റൻ), റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, ദർവീഷ് റസൂലി, സെദിഖുള്ള അടൽ, അസ്മത്തുള്ള ഒമർസായി, കരീം ജന്നത്, മുഹമ്മദ് നബി, ഗുൽബാദിൻ നായിബ്, ഷറഫുദ്ദീൻ അഷ്‌റഫ്, മുഹമ്മദ് ഇസ്ഹാഖ്, നൂർ അഹമ്മദ്, മുജീബ്, എഫ്. മാലിക്, ഫസൽഹഖ് ഫാറൂഖി, നവീൻ ഉൾ ഹഖ്.

റിസർവ് താരങ്ങൾ: വഫിയുള്ള താരഖിൽ, നംഗേലിയ ഖരോട്ടെ, അബ്ദുല്ല അഹമ്മദ്‌സായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക