ആദ്യം ആ നിബന്ധന ഐപിഎല്ലില്‍ കരാറില്‍ ബിസിസിഐ ഉള്‍പ്പെടുത്തട്ടെ. അതിനുശേഷം ഓരോ കളിക്കാരനെയും ടീമിലെടുക്കുമ്പോള്‍ ഐപിഎല്‍ ടീമുകള്‍ക്ക് തീരുമാനമെടുക്കാം. രാജ്യത്തെ ക്രിക്കറ്റിന്‍റെ സംരക്ഷകരെന്ന നിലയില്‍ ബിസിസിഐ ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും രവി ശാസ്ത്രി പറഞ്ഞു.
ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്നതിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. താരങ്ങള്‍ക്ക് ഐപിഎല്‍ മതിയെങ്കില്‍ പിന്നിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ കാര്യം മറക്കുകയാണ് നല്ലതെന്നും സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ രവി ശാസ്ത്രി പറഞ്ഞു.
കളിക്കാരോട് അവരുടെ മുന്‍ഗണന എന്തിനാണെന്ന് തെരഞ്ഞെടുക്കാന്‍ ബിസിസിഐ ആവശ്യപ്പെടണം. ഐപിഎല്‍ വേണോ, ദേശീയ ടീം വേണോ എന്ന് കളിക്കാരോട് ചോദിക്കണം. ഐപിഎല്‍ മതിയെങ്കില്‍ പിന്നെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലൊക്കെ മറക്കുകയാണ് നല്ലത്. ബിസിസിഐ ആണ് ഇന്ത്യയിലെ ക്രിക്കറ്റിന്‍റെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ കളിക്കാരുമായി കരാറിലെത്തുമ്പോള്‍ ദേശീയ ടീമിനായി കളിക്കാനായി അയാള്‍ക്ക് ഐപിഎല്ലില്‍ നിന്ന് പിന്‍മാറാനുള്ള അവകാശം ഉണ്ടാവണം.
ആദ്യം ആ നിബന്ധന ഐപിഎല്ലില്‍ കരാറില്‍ ബിസിസിഐ ഉള്‍പ്പെടുത്തട്ടെ. അതിനുശേഷം ഓരോ കളിക്കാരനെയും ടീമിലെടുക്കുമ്പോള്‍ ഐപിഎല്‍ ടീമുകള്‍ക്ക് തീരുമാനമെടുക്കാം. രാജ്യത്തെ ക്രിക്കറ്റിന്‍റെ സംരക്ഷകരെന്ന നിലയില്‍ ബിസിസിഐ ഇക്കാര്യം ഗൗരവമായി പരിഗണിക്കണമെന്നും രവി ശാസ്ത്രി പറഞ്ഞു.
ഐപിഎല്‍ സീസണിടെ ഇന്ത്യന്‍ താരങ്ങളുടെ ജോലിഭാരത്തെക്കുറിച്ച് രവി ശാസ്ത്രി മുമ്പും വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ ഐപിഎല്‍ കളിച്ച് തളര്‍ന്നെത്തുന്ന ഇന്ത്യന്‍ താരങ്ങളെക്കാള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്ക് മുന്‍തൂക്കമുണ്ടെന്ന് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് നേരത്തെ പറഞ്ഞപ്പോള്‍ ശാസ്ത്രി ഇതിനെ എതിര്‍ക്കുകയും ചെയ്തു. മെയ് 29 വരെ ഐപിഎല്ലില്‍ കളിച്ച് ഒരാഴ്ചയുടെ ഇടവേളയിലാണ് ഇന്ത്യന്‍ താരങ്ങള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിറങ്ങിയത്. ഓസ്ട്രേലിയയാകട്ടെ ആഷസിന് മുന്നോടിയായി ഒരു മാസം മുമ്പെ ഇംഗ്ലണ്ടിലെത്തി പരിശീലനം തുടങ്ങിയിരുന്നു.
