രാഷ്ട്രീയത്തിന്‍റെ പിച്ചിലേക്ക് മറ്റൊരു ഇന്ത്യൻ താരം കൂടി; ബിജെപെയിൽ അംഗത്വമെടുത്ത് ഇന്ത്യൻ താരം രവീന്ദ്ര ജഡേജ
ബിജെപിയുടെ മെമ്പര്‍ഷിപ്പ് ഡ്രൈവിന്‍റെ ഭാഗമായാണ് ജഡേജയും പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരിക്കുന്നത്.
ജാംനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയില്‍ ചേര്‍ന്നു. ജഡേജയുടെ ഭാര്യയും ജാംനഗര്‍ എംഎല്‍എയുമായ റിവാബ ജഡേജയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ബിജെപിയില്‍ അംഗത്വമെടുത്ത കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇരുവരുടേയും ബിജെപി അംഗത്വ കാര്‍ഡുകള്‍ ഉള്‍പ്പെടെയാണ് റിവാബയുടെ പോസ്റ്റ്.
ബിജെപിയുടെ മെമ്പര്‍ഷിപ്പ് ഡ്രൈവിന്‍റെ ഭാഗമായാണ് ജഡേജയും പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരിക്കുന്നത്. ഈ മാസം രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗത്വം പുതുക്കിക്കൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയാണ് അംഗത്വവിതരണ പരിപാടി ഉദ്ഘാടനം ചെയ്തത്.
🪷 #SadasyataAbhiyaan2024 pic.twitter.com/he0QhsimNK
— Rivaba Ravindrasinh Jadeja (@Rivaba4BJP) September 2, 2024
2019ലാണ് ജഡേജയുടെ ഭാര്യ റിവാബ ബിജെപിയില്‍ ചേര്‍ന്നത്. 2022ല്‍ ജാംനഗര്‍ നോര്‍ത്ത് സീറ്റില്‍ സ്ഥാനാര്‍ഥിയായ റിവാബ ആം ആദ്മി പാര്‍ട്ടിയുടെ കര്‍ഷന്‍ഭായ് കാര്‍മറിനെതിരെ ജയിച്ച് എം എല്‍ എ ആയി. ടി20 ലോകകപ്പിനുശേഷം രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച രവീന്ദ്ര ജഡേജയുടെ ഇന്ത്യൻ ടീമിലെ സ്ഥാനവും സമീപകാലത്തായി ഭീഷണിയിലാണ്. ടി20 ലോകകപ്പിന് പിന്നാലെ ശ്രീലങ്കക്കെതിരെ നടന്ന ഏകദിന പരമ്പരയില്‍ ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ബാറ്റിംഗിലും ബൗളിംഗിലും ജഡേജയുടെ അതേശൈലിയുള്ള അക്സര്‍ പട്ടേലിന്‍റെ വരവോടെ ജഡേജയുടെ ടീമിലെ സ്ഥാനം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇന്ത്യക്കായി 72 ടെസ്റ്റില്‍ നിന്ന് 294 വിക്കറ്റും 197 ഏകദിനങ്ങളില്‍ നിന്ന് 220 വിക്കറ്റും നേിടിയിട്ടുള്ള 35കാരനായ ജഡേജ ബാറ്ററെന്ന നിലയില്‍ 6000ത്തില്‍ അധികം റണ്‍സും നേടിയിട്ടുണ്ട്.
ഈ മാസം 19ന് തുടങ്ങുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ജഡേജക്ക് സ്ഥാനം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി നടക്കുന്ന ദുലീപ് ട്രോഫിക്കുള്ള നാലു ടീമുകളിലും ജഡേജയെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിക്കായി കളിക്കുന്ന അക്സര്‍ പട്ടേല്‍ 86 റണ്‍സെടുത്ത് ബാറ്റിംഗിലും രണ്ട് വിക്കറ്റുമായി ബൗളിംഗിലും തിളങ്ങിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക