ഗായകനും സംഗീത സംവിധായകനുമായ പലാഷ് സീ ഫൈവില്‍ സംപ്രേഷണം ചെയ്ത അര്‍ത്ഥ് എന്ന വെബ് സീരിസും സംവിധാനം ചെയ്തിട്ടുണ്ട്.

ദില്ലി: വനിതാ ഐപിഎല്ലില്‍ ആദ്യ കിരീടം നേടിയതിന്‍റെ ആഘോഷത്തിലാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആരാധകര്‍. 16 വര്‍ഷമായി പുരുഷ ടീമിന് കഴിയാത്ത നേട്ടം തങ്ങളുടെ രണ്ടാം സീസണില്‍ തന്നെ നേടയത് ആഘോഷിക്കുന്ന ആര്‍സിബി ഫാന്‍സ് ഇപ്പോള്‍ ചോദിക്കുന്നത് ഒരേയൊരു ചോദ്യമാണ്. കിരീടവുമായി നില്‍ക്കുന്ന ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെ തോളില്‍ കൈയിട്ട് നില്‍ക്കുന്ന ആ സുന്ദരന്‍ ആരാണെന്ന്. സ്മൃതിയുടെ ബോയ് ഫ്രണ്ടാണോ, സഹോദരനാണോ സുഹൃത്താണോ എന്നിങ്ങനെ ചോദ്യങ്ങള്‍ നിരവധിയാണ്. മുന്‍ ആര്‍സിബി താരം കൂടിയായ യുസ്‌വേന്ദ്ര ചാഹലും സ്മൃതിയും യുവാവും കൂടി നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരുന്നു.

എന്നാൽ ആരാണ് ആ ചെറുപ്പക്കാരനെന്ന അന്വേഷണം ആരാധകരെ കൊണ്ടെത്തിച്ചത് ബോളിവുഡിലാണ്. ബോളിവുഡ് ഗായിക പലാക് മുഛലിന്‍റെ സഹോദരന്‍ പലാഷ് മുഛലാണ് സ്മൃതിയുടെ കൂടെ നില്‍ക്കുന്ന സുന്ദരന്‍. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകള്‍ വന്നിരുന്നെങ്കിലും ഇതുവരെ ഇരുവരും സ്ഥിരീകരണം നല്‍കിയിട്ടില്ല. നേരത്തെയും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പലാഷിന്‍റെ പിറന്നാള്‍ ആഘോഷത്തിന് സ്മൃതി എത്തിയ വീഡിയോ ഇതുപോലെ മുമ്പ് വൈറലായിരുന്നു.

16 വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ ഈ സാലാ കപ്പ് തൂക്കി ആര്‍സിബി, ഇത് വെറും ട്രെയിലറെന്ന് ആരാധകര്‍

ഗായകനും സംഗീത സംവിധായകനുമായ പലാഷ് സീ ഫൈവില്‍ സംപ്രേഷണം ചെയ്ത അര്‍ത്ഥ് എന്ന വെബ് സീരിസും സംവിധാനം ചെയ്തിട്ടുണ്ട്. ആര്‍സിബി കിരിടം നേടിയതിന് പിന്നാലെ ഹൃദയത്തിന്‍റെ ഇമോജിക്കൊപ്പം ഈ സാല കപ്പ് നമുദു എന്ന് പലാഷ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിരുന്നു.

View post on Instagram

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പലാഷ് സ്മൃതിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് #4 എന്ന് കുറിച്ചിരുന്നു. നാലുവര്‍ഷമായി പ്രണയം തുടങ്ങിയിട്ട് എന്ന് സൂചിപ്പിക്കുന്നതാണ് ഇതെന്നായിരുന്നു അന്ന് ആരാധകര്‍ പറഞ്ഞിരുന്നത്. അന്ന് ആ ചിത്രത്തിന് താഴെ കമന്‍റ് ചെയ്ത നടന്‍ രാജ്പാല്‍ യാദവ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക