Asianet News MalayalamAsianet News Malayalam

ഡി കോക്കിന് ഫിഫ്റ്റി! അവസാന ഓവറുകളില്‍ പുരാന്റെ വെടിക്കെട്ട്; ആര്‍സിബിക്കെതിരെ ലഖ്‌നൗവിന് മികച്ച സ്‌കോര്‍

ഒന്നാം വിക്കറ്റില്‍ കെ എല്‍ രാഹുല്‍ (20) - ഡി കോക്ക് സഖ്യം 53 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പവര്‍ പ്ലേയ്ക്ക് തൊട്ടുമുമ്പ് രാഹുലിനെ മാക്‌സ്‌വെല്‍ മടക്കി.

rcb need 182 runs to win against lsg in ipl 2024
Author
First Published Apr 2, 2024, 9:20 PM IST

ബംഗളൂരു: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 182 റണ്‍സ് വിജലക്ഷ്യം. ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗവിന് വേണ്ടി ക്വിന്റണ്‍ ഡി കോക്ക് (81) മാത്രമാണ് തിളങ്ങിയത്. നിക്കോളാസ് പുരാന്‍ (21 പന്തില്‍ പുറത്താവാതെ 40) നിര്‍ണായക പിന്തുണ നല്‍കി. ആര്‍സിബിക്ക് വേണ്ടി ഗ്ലെന്‍ മാക്‌സ്‌വെല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇരു ടീമുകളും ഓരോ മാറ്റം വരുത്തിയിട്ടുണ്ട്. ലഖ്‌നൗ നിരയില്‍ പേസര്‍ മുഹ്‌സിന്‍ ഖാന്‍ പരിക്കിനെ തുടര്‍ന്ന് കളിക്കുന്നില്ല. പകരം യഷ് താക്കൂര്‍ ടീമിലെത്തി. ആര്‍സിബി ജോസഫ് അല്‍സാരിക്ക് പകരം റീസെ ടോപ്ലിയെ ടീമിലെത്തിച്ചു. 

ഒന്നാം വിക്കറ്റില്‍ കെ എല്‍ രാഹുല്‍ (20) - ഡി കോക്ക് സഖ്യം 53 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പവര്‍ പ്ലേയ്ക്ക് തൊട്ടുമുമ്പ് രാഹുലിനെ മാക്‌സ്‌വെല്‍ മടക്കി. തുടര്‍ന്നെത്തിയ ദേവ്ദത്ത് പടിക്കലും (6) നിരാശയാണ് സമ്മാനിച്ചത്. നാലാം വിക്കറ്റില്‍ ഡി കോക്ക് - മാര്‍കസ് സ്‌റ്റോയിനിസ് (24) സഖ്യം 56 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സ്‌റ്റോയിനിസ്, മാക്‌സ്‌വെല്ലിന്റെ പന്തില്‍ പുറത്തായി. അധികം വൈകാതെ ഡി കോക്കിനെ ടോപ്ലിയും തിരിച്ചയച്ചു. 56 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്‌സ്. 

ആയുഷ് ബദോനി (0) ഒരിക്കല്‍കൂടി നിരാശപ്പെടുത്തിയെങ്കിലും അവസാന ഓവറുകളില്‍ പുരാന്‍ നടത്തിയ വെടിക്കെട്ട് ലഖ്‌നൗവിനെ മാന്യമായ സ്‌കോറിലെത്തിച്ചു. അഞ്ച് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതയിരുന്നു പുരാന്റെ ഇന്നിംഗ്‌സ്. ക്രുനാല്‍ പാണ്ഡ്യ (0) പുറത്താവാതെ നിന്നു. ആര്‍സിബിയുടെ മുഹമ്മദ് സിറാജ് നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങി. 

ഇനിയും കൂവരുത്, അടങ്ങൂ! ഹാര്‍ദിക്കിനെ കൂവിയവരോട് അഭ്യര്‍ത്ഥിച്ച് രോഹിത് ശര്‍; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോ്ലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്സ്വെല്‍, രജത് പടിദാര്‍, ദിനേഷ് കാര്‍ത്തിക്, അനൂജ് റാവത്ത്, റീസെ ടോപ്ലി, മായങ്ക് ദാഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: ക്വിന്റണ്‍ ഡി കോക്ക്(ഡബ്ല്യു), കെഎല്‍ രാഹുല്‍(സി), ദേവദത്ത് പടിക്കല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരന്‍, ആയുഷ് ബഡോണി, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്ണോയ്, യാഷ് താക്കൂര്‍, നവീന്‍-ഉല്‍-ഹഖ്, മായങ്ക് യാദവ്.

Latest Videos
Follow Us:
Download App:
  • android
  • ios