ഭേദപ്പെട്ട തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ മന്ദാന- സോഫി ഡിവൈന്‍ (16) സഖ്യം 39 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ അഞ്ചാം ഓവറില്‍ സോഫിയെ പുറത്താക്കി സൈക മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി.

മുംബൈ: വനിതാ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ബാറ്റിംഗ് തകര്‍ച്ച. മുംബൈ, ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ആര്‍സിബി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ നാലിന് 57 എന്ന നിലയിലാണ്. എല്ലിസ് പെറി (12), റിച്ചാ ഘോഷ് (6) എന്നിവരാണ് ക്രീസില്‍. രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ഹെയ്‌ലി മാത്യൂസ്, സൈക ഇഷാക് എന്നിവരാണ് ആര്‍സിബിയെ തകര്‍ത്തത്. നേരത്തെ, മാറ്റമൊന്നുമില്ലാതെയാണ് മുംബൈ ഇറങ്ങിയത്. ആര്‍സിബി ഒരു മാറ്റം വരുത്തി. പേസര്‍ രേണുക സിംഗ് ടീമിലെത്തി. ആശ ശേഭനയാണ് പുറത്തായത്.

ഭേദപ്പെട്ട തുടക്കമാണ് ആര്‍സിബിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ മന്ദാന- സോഫി ഡിവൈന്‍ (16) സഖ്യം 39 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ അഞ്ചാം ഓവറില്‍ സോഫിയെ പുറത്താക്കി സൈക മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. അതേ ഓവറില്‍ ദിശ കശതിനെയും മടക്കി (0) സൈക മുംബൈയെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. ആറാം ഓവര്‍ എറിയാനെത്തിയ ഹെയ്‌ലിയും രണ്ട് വിക്കറ്റ് നേടി. മന്ദാനയെ ഇസി വോംഗിന്റെ കൈകളിലെത്തിച്ച ഹെയ്‌ലി തൊട്ടടുത്ത പന്തില്‍ ഹീതര്‍ നൈറ്റിനേയും (0) മടക്കി. ഇതോടെ നാല് 43 എന്ന നിലയിലേക്ക് വീണു ആര്‍സിബി. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: സ്മൃതി മന്ദാന, സോഫി ഡിവൈന്‍, എല്ലിസ് പെറി, ദിശ കശത്, റിച്ച ഘോഷ്, ഹീതര്‍ നൈറ്റ്, കനിക അഹൂജ, രേണുക ഠാക്കൂര്‍ സിംഗ്, മേഗന്‍ ഷട്ട്, പ്രീതി ബോസ്.

മുംബൈ ഇന്ത്യന്‍സ്: യസ്തിക് ഭാട്ടിയ, ഹെയ്‌ലി മാത്യൂസ്, നതാലി സ്‌കിവര്‍, ഹര്‍മന്‍പ്രീത് കൗര്‍, അമേലിയ കെര്‍, പൂജ വസ്ത്രകര്‍, ഇസി വോംഗ്, അമന്‍ജോത് കൗര്‍, ഹുമൈറ കാസി, ജിന്‍ഡിമനി കലിത, സൈക ഇഷാഖ്.

ക്യാപ്റ്റന്‍ സ്മിത്ത് തന്നെ! കമ്മിന്‍സ് അഹമ്മദാബാദ് ടെസ്റ്റിനുമില്ല; ഏകദിനത്തില്‍ കളിക്കുന്നതും സംശയത്തില്‍