ഹര്‍മന്‍പ്രീത് കൗറാണ് മുംബൈയെ നയിക്കുന്നത്. മാറ്റമൊന്നുമില്ലാതെയാണ് മുംബൈ ഇറങ്ങുന്നത്. ബാംഗ്ലൂര്‍ ഒരു മാറ്റം വരുത്തി. പേസര്‍ രേണുക സിംഗ് ടീമിലെത്തി. ആശ ശേഭനയാണ് പുറത്തായത്.
മുംബൈ: വനിതാ ഐപിഎല്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് ആര്‍സിബി ക്യാപ്റ്റന്‍ സ്മൃതി മന്ദാന ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഹര്‍മന്‍പ്രീത് കൗറാണ് മുംബൈയെ നയിക്കുന്നത്. മാറ്റമൊന്നുമില്ലാതെയാണ് മുംബൈ ഇറങ്ങുന്നത്. ബാംഗ്ലൂര്‍ ഒരു മാറ്റം വരുത്തി. പേസര്‍ രേണുക സിംഗ് ടീമിലെത്തി. ആശ ശേഭനയാണ് പുറത്തായത്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: സ്മൃതി മന്ദാന, സോഫി ഡിവൈന്‍, എല്ലിസ് പെറി, ദിശ കശത്, റിച്ച ഘോഷ്, ഹീതര്‍ നൈറ്റ്, കനിക അഹൂജ, രേണുക ഠാക്കൂര്‍ സിംഗ്, മേഗന്‍ ഷട്ട്, പ്രീതി ബോസ്.
മുംബൈ ഇന്ത്യന്‍സ്: യസ്തിക് ഭാട്ടിയ, ഹെയ്‌ലി മാത്യൂസ്, നതാലി സ്‌കിവര്‍, ഹര്‍മന്‍പ്രീത് കൗര്‍, അമേലിയ കെര്‍, പൂജ വസ്ത്രകര്‍, ഇസി വോംഗ്, അമന്‍ജോത് കൗര്‍, ഹുമൈറ കാസി, ജിന്‍ഡിമനി കലിത, സൈക ഇഷാഖ്.
ഇന്നലെ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ആര്‍സിബി പരാജയപ്പെട്ടിരുന്നു. ഡല്‍ഹി മുന്നോട്ടുവെച്ച 224 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ഡല്‍ഹി ക്യാപിറ്റല്‍സ് 60 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി. ബാറ്റിംഗില്‍ ക്യാപ്റ്റന്‍ മെഗ് ലാന്നിംഗും(72), സഹ ഓപ്പണര്‍ ഷെഫാലി വര്‍മ്മയും(84) ഡല്‍ഹിക്കായി തിളങ്ങിയപ്പോള്‍ പിന്നാലെ അഞ്ച് വിക്കറ്റുമായി ടാരാ നോറിസാണ് ആര്‍സിബിയുടെ സ്വപ്നങ്ങളെല്ലാം എറിഞ്ഞിട്ടത്. 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മൃതി മന്ദാനയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍.
മുംബൈ ഇന്ത്യന്‍സ് ആദ്യ മത്സരത്തില്‍ ഗുജറാത്ത് ജെയന്റ്‌സിനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ്. ഗുജറാത്ത് ജെയന്റ്‌സിനെതിരെ 143 റണ്‍സിനായിരുന്നു മുംബൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 15.1 ഓവറില്‍ 64ന് എല്ലാവരും പുറത്തായി. സൈക ഇഷാക് നാല് വിക്കറ്റ് വീഴ്ത്തി. നതാലി സ്‌കിവര്‍, അമേലിയ കെര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ (30 പന്തില്‍ 65) അര്‍ധ സെഞ്ചുറിയാണ് മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹെയ്ലി മാത്യൂസ് (47) കെര്‍ (45) മികച്ച പ്രകടനം പുറത്തെടുത്തു.
