സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു. രജത് പടിധാറിന് പകരം ജിതേഷ് ശർമ ക്യാപ്റ്റനാകും.
ലക്‌നൗ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരൂ ആദ്യം പന്തെടുക്കും. ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രജത് പടിധാറിന് പരിക്കേറ്റപ്പോഴാണ് ജിതേഷ് ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചത്. രജത് ഇംപാക്റ്റ് പ്ലെയറായി ബാറ്റിംഗിനെത്തും. ഒരു മാറ്റവുമായിട്ടാണ് ആര്‍സിബി ഇറങ്ങുന്നത്. ദേവ്ദത്ത് പടിക്കലിന് പകരം മായങ്ക് അഗര്‍വാള്‍ ടീമിലെത്തി. ഹൈദരാബാദ് മൂന്ന് മാറ്റം വരുത്തി. ട്രോവിസ് ഹെഡ്, അഭിനവ് മനോഹര്‍, ജയ്‌ദേവ് ഉനദ്കട് എന്നിവര്‍ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസന്‍, അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്ട്, ഇഷാന്‍ മലിംഗ.
ഇംപാക്ട് സബ്‌സ്: മുഹമ്മദ് ഷമി, ഹര്‍ഷ് ദുബെ, സച്ചിന്‍ ബേബി, സീഷന്‍ അന്‍സാരി, സിമര്‍ജീത് സിംഗ്.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു: ഫിലിപ്പ് സാള്‍ട്ട്, വിരാട് കോഹ്ലി, മായങ്ക് അഗര്‍വാള്‍, ജിതേഷ് ശര്‍മ്മ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ലുങ്കി എന്‍ഗിഡി, സുയാഷ് ശര്‍മ്മ
ഇംപാക്ട് സബ്സ്: രജത് പടിധാര്‍, റാസിഖ് ദാര്‍ സലാം, ജാക്കണ്‍ ബെഥേല്‍, മനോജ് ഭണ്ഡാഗെ, സ്വപ്നില്‍ സിംഗ്.
പ്ലേ ഓഫ് ഉറപ്പിച്ച ആര്‍ സി ബിയുടെ ലക്ഷ്യം പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനമാണ്. 12 കളികളില്‍ 17 പോയന്റുള്ള ആര്‍സിബി നിലവില്‍ രണ്ടാം സ്ഥാനത്താണ്. 18 പോയന്റുള്ള ഗുജറാത്ത് ടൈറ്റന്‍സാണ് ഒന്നാമത്. പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളില്‍ ആര്‍സിബി 11 കളികളില്‍ ജയിച്ചപ്പോള്‍ ഹൈദദാബാദ് 13 മത്സരങ്ങളില്‍ ജയിച്ചു. എന്നാല്‍ അവസാന കളിച്ച അഞ്ച് കളികളില്‍ ആര്‍സിബിക്ക് 3-2ന്റെ മുന്‍തൂക്കമുണ്ട്.


