അനവസരത്തിലെ അനാവശ്യ പരീക്ഷണങ്ങളും ചില താരങ്ങളില്‍ ഉള്ള അമിത വിശ്വാസവും റോയല്‍സിനെ പിന്നോട്ടടിച്ചു.

ചെന്നൈ: ഐപിഎല്‍ സീസണിന്റെ രണ്ടാം പകുതിയില്‍ നിറം മങ്ങുന്നപതിവ് ആവര്‍ത്തിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് മടങ്ങുന്നത്. ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുപോയത് ടീമിന് വലിയ തിരിച്ചടിയായി. അടുത്ത സീസണിലെ താരലേലത്തിനു മുന്‍പ് ടീമില്‍ അഴിച്ചുപണി ഉറപ്പാണ്. ഏപ്രിലില്‍ തന്നെ 16 പോയിന്റിലെത്തിയിട്ടും, ആദ്യ ക്വാളിഫയറില്‍ ഇടം നേടാതെ പോയതില്‍ തുടങ്ങുന്നു രാജാസ്ഥന്റെ വീഴ്ചകള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ നേടിയ ജയം ഉണര്‍വ് നല്‍കുമെന്ന് കരുതിയെങ്കിക്കും സീസനില്‍ രണ്ട് വട്ടം ചേപ്പൊക്കിലെ സ്പിന്‍ കെണിയില്‍ കുരുങ്ങിയത് ടീമിന്റെ ദൗര്‍ബല്യത്തിന് തെളിവായി.

അനവസരത്തിലെ അനാവശ്യ പരീക്ഷണങ്ങളും ചില താരങ്ങളില്‍ ഉള്ള അമിത വിശ്വാസവും റോയല്‍സിനെ പിന്നോട്ടടിച്ചു. ജോസ് ബട്‌ലര്‍ ദേശീയ ടീമിന്റെ മത്സരങ്ങള്‍ക്കായി മടങ്ങിയതായിരുന്നു റോയല്‍സ് നേരിട്ട ഏറ്റവും വലിയ പ്രഹരം. പകരം ഓപ്പണറായ ടോം കാഡ്‌മോര്‍, ഫുള്‍ടോസ് പോലും 30 വാരയ്ക്കുറത്തേക്ക് പായിക്കാനാകാതെ പതുങ്ങുന്നത് അമ്പരാപ്പൊടെയാണ് രാജസ്ഥാന്‍ ആരാധകര്‍ കണ്ടുകൊണ്ടിരുന്നത്. പ്ലേ ഓഫില്‍ തിളങ്ങിയിരുന്നെങ്കില്‍ ലോകകപ്പില്‍ ആദ്യ വിക്കട്ട് കീപ്പര്‍ ആകാനുള്ള അവസരം സഞ്ജു സംസാനിനെ അനായാസം ലഭിച്ചേനെ.

സഞ്ജു ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തി, രാജസ്ഥാന് തോല്‍വി! ഐപിഎല്ലില്‍ ഹൈദരാബാദ്-കൊല്‍ക്കത്ത ഫൈനല്‍

നിര്‍ണായക സമയത്തെ രോഗബാധയും സഞ്ജുവിനെ ദുര്‍ബലനാക്കി. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ റിയാന്‍ പരാഗ് പ്രതീക്ഷയ്ക്കോതത് ഉയര്‍ന്നതും, പേസ് ബൗളര്‍ ആവേശ് ഖാന്‍ വിക്കറ്റുകള്‍ വീഴ്ത്തിയതുമാണ് രാജസ്ഥാന്റെ നേട്ടങ്ങള്‍. എന്നാല്‍ ചഹാല്‍ -അശ്വിന്‍ സ്പിന്‍ സഖ്യം ശരാശരിയില്‍ ഒതുങ്ങിയത് നിരാശയായി.

അടുത്ത വര്‍ഷം താരലേലത്തിനു മുന്‍പ് സഞ്ജു സാംസണ്‍, യശ്വാസവി ജയിസ്വാള്‍, ജോസ് ബട്‌ലര്‍ എന്നിവറെ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ ശ്രമിച്ചേക്കും. തന്ത്രങ്ങള്‍ ഒരുക്കാന്‍ കുമാര്‍ സംഗക്കര തുടരുമോയെന്ന് കണ്ടറിയണം.