വിന്‍ഡീസിനെതിരെ മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണെ (Sanju Samson) ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രിത് ബുമ്ര, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.

ലണ്ടന്‍: കരിയറിലെ മോശം ഫോമിലൂടെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli) പോയികൊണ്ടിരിക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹത്തിന് തിളങ്ങാനാവുന്നില്ല. ഇംഗ്ലണ്ടിനെതിരെ ഇക്കഴിഞ്ഞ് അവസാന ടെസ്റ്റില്‍ അദ്ദേഹം പൂര്‍ണ പരാജയമായി. ഇനി ഇംഗ്ലണ്ടിനെതിരെ നിശ്ചിത ഓവര്‍ പരമ്പരയാണ് കോലി കളിക്കുക. ഇന്ന് ആരംഭിക്കുന്ന ആദ്യ ടി20യില്‍ നിന്ന് കോലിക്ക് വിശ്രമം നല്‍കിയിരുന്നു. ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങളിലും മൂന്ന് ഏകദിനങ്ങളിലും കോലി കളിക്കും.

എന്നാല്‍ കോലിയുടെ കരിയറില്‍ വഴിത്തിരിവായേക്കുന്ന പ്രധാന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇംഗ്ലണ്ടിനെതിരെ (ENGvIND) നിശ്ചിത ഓവര്‍ പരമ്പരയില്‍ പ്രകടനം മോശമായാല്‍ താരത്തിന് പുറത്തേക്കുള്ള വഴി തെളിയുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാര്‍ത്തയില്‍ പറയുന്നതിങ്ങനെ... ''വെസ്റ്റ് ഇന്‍ഡീസിലേക്കുള്ള ടി20 ടീമിനെ പിന്നീട് പ്രഖ്യാപിക്കും. രോഹിത് ശര്‍മ, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ടീമിലുണ്ടാവുമെന്ന് ഉറപ്പാണ്. ജസ്പ്രിത് ബുമ്രയ്ക്ക് വിശ്രമം അനവദിച്ചേക്കും. വിരാട് കോലിയുടെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് ഇപ്പോഴും തീരുമാനമെടുത്തില്ല. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന നിശ്ചിത ഓവര്‍ പരമ്പര കോലിക്ക് നിര്‍ണായകമാണ്.'' ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

''എല്ലാ സെലക്ഷന്‍ മീറ്റിംഗിലും താരങ്ങള്‍ വര്‍ക്ക് ലോഡിനെ കുറിച്ച് സംസാരിക്കാറുണ്ട്. രോഹിത്, കോലി, ഹാര്‍ദിക്, ബുമ്ര, ഷമി എന്നിവരെല്ലാം വിശ്രമത്തെ കുറിച്ച് പറയാറുണ്ട്. നായകസ്ഥാനം ഏറ്റെടുത്ത ശേഷം രോഹിത് ചുരുക്കം ചില മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. പാണ്ഡ്യ ദീര്‍ഘനാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി. കോലിക്കും ആവശ്യമായ വിശ്രമം നല്‍കുന്നുണ്ട്. ഇവര്‍ വിശ്രമം ആവശ്യപ്പെടുന്നതുകൊണ്ട് കൃത്യമായ ടീം കോംപിനേഷന്‍ ലഭിക്കുന്നുമില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സ്ഥിരമായി കളിച്ചത് റിഷഭ് പന്ത് മാത്രമാണ്.'' റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നുമുതല്‍ ഇന്ത്യന്‍ ടീമിന് ഇംഗ്ലീഷ് ടി20 പരീക്ഷ; മത്സരം കാണാന്‍ ഈ വഴികള്‍

നേരത്തെ, വിന്‍ഡീസിനെതിരെ മൂന്ന് ടി20 മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണെ (Sanju Samson) ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രിത് ബുമ്ര, റിഷഭ് പന്ത് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്ന്. രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനവും. ശുഭ്മാന്‍ ഗില്ലിനെ നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവിളിച്ചു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയെ പരിഗണിച്ചില്ല.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, റിതുരാജ് ഗെയ്കവാദ്, ശുഭ്ാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഷാര്‍ദുല്‍ ഠാകൂര്‍, യൂസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.

'ഇനിയും ക്രിക്കറ്റ് കളിച്ചോണ്ടിരിക്കൂ'; ധോണിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് പാകിസ്ഥാന്‍ താരം

ജൂലൈ 22ന് പോര്‍ട്ട് ഓഫ് സ്പെയ്നിലാണ് ആദ്യ ഏകദിനം. രണ്ടും മൂന്നും (24, 27) ഏകദിനങ്ങള്‍ ഇതേ വേദിയില്‍ തന്നെ നടക്കും. ശേഷം അഞ്ച് ടി20 മത്സരങ്ങളിലും ഇരുവരും നേര്‍ക്കുനേര്‍ വരും.