ടെസ്റ്റ് ഫോര്‍മാറ്റില്‍ നായകസ്ഥാനം രോഹിത്തിന് കൊടുക്കാന്‍ നല്‍കിയിരുന്നില്ലെന്നാണ്. അന്നത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജെയ് ഷാ എന്നിവര്‍ നായകസ്ഥാനം രോഹിത്തില്‍ കെട്ടിവെക്കുകയായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ദില്ലി: കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വിരാട് കോലിക്ക് പകരമായി രോഹിത് ശര്‍മ ഇന്ത്യയുടെ മുഴുവന്‍ സമയ ക്യാപ്റ്റനാക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തോടെ കോലി സ്ഥാനമൊഴിയുകയായിരുന്നു. ഇന്ത്യ പരമ്പര 1-2ന് തോറ്റിരുന്നു. നേരത്തെ ടി20 ലോകകപ്പിലെ തോല്‍വിയോടെ ആ ഫോര്‍മാറ്റില്‍ നിന്നും കോലി വിട്ടുനിന്നിരുന്നു. പിന്നീടാണ് മൂന്ന് ഫോര്‍മാറ്റിലും രോഹിത് ക്യാപ്റ്റനാകുന്നത്.
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ടെസ്റ്റ് ഫോര്‍മാറ്റില്‍ നായകസ്ഥാനം രോഹിത്തിന് കൊടുക്കാന്‍ നല്‍കിയിരുന്നില്ലെന്നാണ്. അന്നത്തെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജെയ് ഷാ എന്നിവര്‍ നായകസ്ഥാനം രോഹിത്തില്‍ കെട്ടിവെക്കുകയായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബിസിസിഐയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്.
പിടിഐ പുറത്തുവിട്ട റിപ്പോര്‍ട്ട് ഇങ്ങനെ... ''ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത്തിന് നായകസ്ഥാം നല്‍കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. കാരണം അദ്ദേഹത്തിന്റെ ശരീരഭാഷ ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ചതല്ലെന്ന ചിന്തയായിരുന്നു. എന്നാല്‍ ഗാംഗുലിയും ജെയ് ഷായും രോഹിത്തിനെ ഏല്‍പ്പിക്കുകയായിരുന്നു. കെ എല്‍ രാഹുല്‍ പാകമാകുന്നത് വരെ രോഹിത്തിനോട് ഏറ്റെടുക്കാനാണ് ആവശ്യപ്പെട്ടത്.'' പുറത്തായ റിപ്പോര്‍ട്ടില്‍ പറയുന്നു.
രോഹിത്തിനെ ക്യാപ്റ്റന്‍ അധികം വൈകാതെ ടെസ്റ്റ് നായകസ്ഥാനത്ത് നിന്ന്് മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം മാറ്റം വന്നേക്കും. ഡിസംബറിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുമ്പ് മുപ്പത്തിയഞ്ചുകാരനായ രോഹിത്തിന്റെ ക്യാപ്റ്റന്‍സി സംബന്ധിച്ച് സെലക്ടര്‍മാര്‍ തീരുമാനമെടുത്തേക്കും. പകരം ആര് ക്യാപ്റ്റനാവുമെന്നുള്ളതാണ് പ്രധാന ചോദ്യം. ക്യാപ്റ്റനാവുമെന്ന് കരുതപ്പെട്ടിരുന്ന റിഷഭ് പന്ത് ഇപ്പോള്‍ പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്താണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരക്രമം പ്രഖ്യാപിച്ച് ഐസിസി; ഫൈനലിലെത്തുക ഇന്ത്യക്ക് എളുപ്പമാകില്ല
അദ്ദേഹത്തിന് എന്ന് തിരിച്ചെത്താനുമെന്ന് ഉറപ്പില്ല. കെ എല്‍ രാഹുലിനാവട്ടെ നായകനെന്ന നിലയില്‍ അധികമൊന്നും ചെയ്യാനാവുന്നില്ല. അടുത്ത സൂപ്പര്‍സ്റ്റാറെന്ന് വിശേഷിക്കപ്പെട്ട ശുഭ്മാന്‍ ഗില്ലിന് മത്സരപരിചയവുമില്ല. ഗില്‍ പാകമാവുന്നത് വരെ ഏതെങ്കിലും സീനിയര്‍ താരത്തെ നായകസ്ഥാനം ഏല്‍പ്പിക്കാനാണ് ടീം മാനേജ്മെന്റും ആഗ്രഹിക്കുന്നത്. അങ്ങനെ തീരുമാനിച്ചാല്‍ ആര്‍ അശ്വിന്‍, അജിന്‍ക്യ രഹാനെ എന്നിവരില്‍ ഒരാള്‍ ക്യാപ്റ്റനാവും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

