ബംഗ്ലാദേശിനെതിരെ ഇന്ന് അവന് വിശ്രമം കൊടുക്കു, പകരം മുഹമ്മദ് ഷമിയെ കളിപ്പിക്കു; കാരണം വ്യക്തമാക്കി ഗവാസ്കർ
ഇന്നത്തെ മത്സരത്തില്‍ ബുമ്രക്ക് വിശ്രമം കൊടുത്ത് ഷമിയെ കളിപ്പിച്ചാല്‍ പേസര്‍മാരെ തുണക്കുന്ന ധരംശാലയില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ അടുത്ത മത്സരത്തില്‍ ബുമ്രക്ക് 100 ശതമാനം ഫ്രഷായി കളിക്കാനാകുമെന്ന് ഗവാസ്കര്‍ പറഞ്ഞു.

പൂനെ: ലോകകപ്പില്‍ ഇന്ത്യ ഇന്ന് ബംഗ്ലദേശിനെ നേരിടാനിറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയാകും ഉണ്ടാകുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. പാകിസ്ഥാനെതിരെ ജയിച്ച ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്ന സൂചനയാണ് ബൗളിംഗ് കോച്ച് പരസ് മാം ബ്രെ ഇന്നലെ നല്‍കിയതെങ്കിലും ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം ആര്‍ അശ്വിനോ ജസ്പ്രീത് ബുമ്രക്ക് പകരം മുഹമ്മദ് ഷമിയോ പ്ലേയിംഗ ഇലവനില്‍ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
പേസര്‍ മുഹമ്മദ് സിറാജ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനുമെതിരെ തുടക്കത്തില്‍ റണ്‍സ് വഴങ്ങിയെങ്കിലും നിര്‍ണായക വിക്കറ്റുകള്‍ എറിഞ്ഞിട്ടിരുന്നു. ഇതിനിടെ ഇന്നത്തെ മത്സരത്തില്‍ പേസര്‍ ജസ്പ്രീത് ബുമ്രക്ക് വിശ്രമം നല്‍കി പകരം മുഹമ്മദ് ഷമിയെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്ന നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍.
'ഇങ്ങനെ കളിച്ചാല്‍ ബാബറിന് പാകിസ്ഥാന്‍റെ ടോപ് സ്കോററാകാം പക്ഷെ'...തുറന്നു പറഞ്ഞ് ഗംഭീര്‍
ഇന്നത്തെ മത്സരത്തില്‍ ബുമ്രക്ക് വിശ്രമം കൊടുത്ത് ഷമിയെ കളിപ്പിച്ചാല്‍ പേസര്‍മാരെ തുണക്കുന്ന ധരംശാലയില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ അടുത്ത മത്സരത്തില്‍ ബുമ്രക്ക് 100 ശതമാനം ഫ്രഷായി കളിക്കാനാകുമെന്ന് ഗവാസ്കര്‍ പറഞ്ഞു. ബംഗ്ലാദേശിനും ഞായറാഴ്ച ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന മത്സരത്തിനും ഇടയില്‍ രണ്ട് ദിവസത്തെ ഇടവേള മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ന് ഷമിയെ കളിപ്പിച്ച് ബുമ്രക്ക് വിശ്രമം നല്‍കിയാല്‍ അടുത്ത മത്സരത്തില്‍ ബുമ്രക്ക് കൂടതല്‍ ഊര്‍ജ്ജത്തോടെ പന്തെറിയാാനാവുംഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കാതിരുന്നതിനാല്‍ സിറാജിന് ആവശ്യത്തിന് വിശ്രമം കിട്ടിയിരുന്നു. ബുമ്രക്ക് അത് കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്നത്തെ മത്സരത്തില്‍ ഷമിയെ കളിപ്പിക്കുന്നതുകൊണ്ട് ടീമിന് ഒന്നും നഷ്ടപ്പെടാനില്ലെന്നും ഗവാസ്കര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.
ബാറ്റിംഗ് നിര മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത് എന്നതിനാല്‍ പ്ലേയിംഗ് ഇലവനില്‍ ഷാര്‍ദ്ദുല്‍ താക്കൂറിനെ മാറ്റേണ്ട കാര്യമില്ലെന്നും ഗവാസ്കര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ഇന്നലെ വാര്‍ത്താ സമ്മേളൻത്തില്‍ ബൗളിംഗ് കോച്ച് പരസ് മാംബ്രെ പറഞ്ഞത്. പരിക്കുമൂലം ഒരുവര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്ന ബുമ്ര ഓഗസ്റ്റില്‍ അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെയാണ് മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തിയത്. മൂന്ന് കളികളില്‍ എട്ടു വിക്കറ്റുമായി ബുമ്ര ലോകകപ്പില്‍ മികച്ച ഫോമിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക