തൊട്ടടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് സെമിയിലും ഇതുതന്നെയായിരുന്നു അവസ്ഥ. അന്ന് ഓസ്ട്രേലിയക്ക് മുന്നില്‍ ടീം ഇന്ത്യ തകര്‍ന്നടിഞ്ഞു. 2016 ടി20 ലോകകപ്പ് സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ നേരിട്ടപ്പോഴും മത്സരം നിയന്ത്രിച്ചത് കെറ്റില്‍ബെറോ.

അഹമ്മദാബാദ്: റിച്ചാര്‍ഡ് കെറ്റില്‍ബെറോ ഫീല്‍ഡ് അംപയറായ മറ്റൊരു മത്സരത്തില്‍ കൂടി ഇന്ത്യ തോല്‍വിയറിഞ്ഞു. ഇത്തവണ ഏകദിന ലോകകപ്പിന്റെ ഫൈനില്‍. അതും ഇന്ത്യ ആതിഥേയരായ ലോകകപ്പില്‍. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 50 ഓവറില്‍ 240ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഓസീസ് 43 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്.

ഇന്ത്യയുടെ പേടിസ്വപ്നമായ റിച്ചാര്‍ഡ് കെറ്റില്‍ബെറോയായിരുന്നു മത്സരത്തിലെ ഒരു അംപയര്‍. കൈറ്റില്‍ബെറോ അംപയറായ ഐസിസി നോക്കൗട്ട് മത്സരങ്ങളിലെല്ലാം ഇന്ത്യക്ക് നിരാശയാണ് ഉണ്ടായിട്ടുള്ളത്. ഈ ഫൈനലിന് മുമ്പ് ഐസിസി ടൂര്‍ണമെന്റുകളിലെ നോക്കൗട്ടില്‍ അഞ്ച് തവണയാണ് കെറ്റില്‍ ബെറോ ഇന്ത്യയുടെ മത്സരം നിയന്ത്രിച്ചത്. അഞ്ചിടത്തും ഇന്ത്യക്ക് നിരാശ. 2014ലെ ടി20 ഫൈനലിലായിരുന്നു ആദ്യം. ഇന്ത്യ ശ്രീലങ്കയോട് തോറ്റത് ആറ് വിക്കറ്റിനായിരുന്നു. 

തൊട്ടടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് സെമിയിലും ഇതുതന്നെയായിരുന്നു അവസ്ഥ. അന്ന് ഓസ്ട്രേലിയക്ക് മുന്നില്‍ ടീം ഇന്ത്യ തകര്‍ന്നടിഞ്ഞു. 2016 ടി20 ലോകകപ്പ് സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ നേരിട്ടപ്പോഴും മത്സരം നിയന്ത്രിച്ചത് കെറ്റില്‍ബെറോ. അന്നും ഇന്ത്യ തോറ്റു. 2017ല്‍ ചാംപ്യന്‍സ് ട്രോഫി ഫൈനല്‍. പാക്കിസ്ഥാന് മുന്നില്‍ ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയിരുന്നു. 2019 ലോകകപ്പില്‍ അപരാജിതരായി സെമിയിലെത്തിയ ഇന്ത്യന്‍ ടീമിനെ കെയ്ന്‍ വില്ല്യംസണും സംഘവും വീഴ്ത്തിയപ്പോഴും കളി നിയന്ത്രിച്ചവരില്‍ ഒരാള്‍ കെറ്റില്‍ബെറോ. അന്ന് മറ്റൊരു അംപയര്‍ ഇല്ലിങ്‌വര്‍ത്തായിരുന്നു.

ന്യൂസിലന്‍ഡിനെതിരായ ആദ്യ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ പരാജയത്തിന്റെ ദൃക്‌സാക്ഷിയായി കെറ്റില്‍ബെറോ. അന്ന് ഗ്രൗണ്ടിലുണ്ടായിരുന്നില്ലെന്ന് മാത്രം. തേഡ് അമ്പയറായിരുന്നു അദ്ദേഹം. ഈ വര്‍ഷമാദ്യം നടന്ന ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ കളിക്കുമ്പോള്‍ ടിവി അംപയറായും കെറ്റില്‍ബെറോ ഉണ്ടായിരുന്നു. ചുരുക്കത്തില്‍ ഏഴ് തവണ അദ്ദേഹം ഇന്ത്യയെ കരയിപ്പിച്ചു.

കെറ്റില്‍ബെറോയ്‌ക്കൊപ്പം ഇന്ന് ഫീല്‍ഡില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ റിച്ചാര്‍ഡ് ഇല്ലിങ്വര്‍ത്തായിരുന്നു. കളിക്കാരനായും അംപയറായും ലോകകപ്പ് ഫൈനലിന്റെ ഭാഗമാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇല്ലിങ്വര്‍ത്ത്. 1992, 96 ലോകകപ്പുകളില്‍ ഇംഗ്ലണ്ട് ടീമില്‍ സ്പിന്നറായിരുന്നു ഇല്ലിങ്വര്‍ത്ത്. 1996 ലോകകപ്പില്‍ ജയിച്ച ശ്രീലങ്കന്‍ ടീമില്‍ അംഗമായിരുന്ന കുമാര്‍ ധര്‍മ്മസേന, കഴിഞ്ഞ ലോകകപ്പ് ഫൈനല്‍ നിയന്ത്രിച്ചിരുന്നു.

Powered By

വിഷണ്ണനായി രോഹിത്, നിസംഗനായി കോലി, കണ്ണീരടക്കാനാവാതെ സിറാജ്; നരേന്ദ്രമോദി സ്റ്റേഡിയം ശോകമൂകം