ഏഷ്യാ കപ്പില്‍ ഫൈനലിന് മുമ്പ് തന്നെ ഇന്ത്യയും പാക്കിസ്ഥാനും രണ്ട് തവണ വീതം ഏറ്റുമുട്ടുന്ന തരത്തിലാമ് മത്സരക്രമം. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോര്‍ ഘട്ടത്തിലും ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരമുണ്ട്. ഇതിനുശേഷം ഇരു ടീമും ഫൈനലിലെത്തിയാല്‍ മൂന്ന് തവണ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം കാണാന്‍ ആരാധകര്‍ക്ക് കഴിയും

മെല്‍ബണ്‍: ഈ മാസം അവസാനം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകര്‍. കഴിഞ്ഞവര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ 10 വിക്കറ്റിന് വീഴ്ത്തിയ പാക്കിസ്ഥാന്‍ ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യയെ തോല്‍പ്പിച്ചിട്ടില്ലെന്ന നാണക്കേട് മായ്ച്ചു കളഞ്ഞിരുന്നു. പാക്കിസ്ഥാനോട് ആദ്യ മത്സരത്തിലേറ്റ തോല്‍വി ലോകകപ്പില്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ അടക്കുകയും ചെയ്തു.

ഏഷ്യാ കപ്പില്‍ ഫൈനലിന് മുമ്പ് തന്നെ ഇന്ത്യയും പാക്കിസ്ഥാനും രണ്ട് തവണ വീതം ഏറ്റുമുട്ടുന്ന തരത്തിലാമ് മത്സരക്രമം. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോര്‍ ഘട്ടത്തിലും ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരമുണ്ട്. ഇതിനുശേഷം ഇരു ടീമും ഫൈനലിലെത്തിയാല്‍ മൂന്ന് തവണ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം കാണാന്‍ ആരാധകര്‍ക്ക് കഴിയും.

കളിക്കാര്‍ക്ക് മാത്രമല്ല ആശാനും വിശ്രമം, സിംബാബ്‌വെ പര്യടനത്തില്‍ ദ്രാവിഡിന് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

കഴിഞ്ഞ ലോകകപ്പിലെ തോല്‍വിക്ക് പകരം വീട്ടാനായി ഇന്ത്യയും വിജയം തുടരാന്‍ പാക്കിസ്ഥാനും ഇറങ്ങുമ്പോള്‍ ആര് ജയിക്കുമെന്ന മില്യണ്‍ ഡോളര്‍ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഏഷ്യാ കപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെ കീഴടക്കുമെന്ന് പോണ്ടിംഗ് ഐസിസിയുടെ പ്രതിമാസ അവലോകനത്തില്‍ പറഞ്ഞു. ഏഷ്യാ കപ്പില്‍ 28നാണ് ആദ്യ ഇന്ത്യ-പാക് പോരാട്ടം.

സൂര്യകുമാറിന്‍റെ കാര്‍ ശേഖരത്തിലേക്ക് 2.15 കോടിയുടെ ആ‍ഡംബര എസ്‌യുവി

നിരവധി സൂപ്പര്‍ താരങ്ങളുള്ള പാക്കിസ്ഥാനെ കുറച്ചു കാണുന്നില്ലെങ്കിലും ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തില്‍ ഞാന്‍ ഇന്ത്യക്കൊപ്പം ഉറച്ചു നില്‍ക്കുന്നു. 2007നുശേഷം ഇരു ടീമുകളും ടെസ്റ്റ് ക്രിക്കറ്റില്‍ പരസ്പരം മത്സരിക്കാത്തത് ഇരു രാജ്യങ്ങളിലെയും ആരാധകര്‍ക്ക് വലിയ നഷ്ടമാണെന്നും പോണ്ടിംഗ് പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ആഷസാണ് ഏറ്റവും മഹത്തായ പോരാട്ടം. എന്നാല്‍ ഇന്ത്യ-പാക് ആരാധകര്‍ക്ക് ഇത് ഇന്ത്യ-പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പരയാകുമെന്നും പോണ്ടിംഗ് പറഞ്ഞു.