ഇന്ത്യക്ക് 514 റണ്‍സിന്റെ ലീഡ് സമ്മാനിച്ചത് റിഷഭ് പന്ത് (109), ശുഭ്മാന്‍ ഗില്‍ (119) എന്നിവരുടെ പ്രകടനമായിരുന്നു.

ചെന്നൈ: ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ പിടിമുറുക്കുകയാണ് ഇന്ത്യ. വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ബംഗ്ലാദേശ് മൂന്നാം ദിനം വെളിച്ചക്കുറവിനെ തുടര്‍ന്ന് നേരത്തെ കളിനിര്‍ത്തുമ്പോള്‍ നാലിന് 158 എന്ന നിലയിലാണ്. വിജയലക്ഷ്യം മറികടക്കാന്‍ ബംഗ്ലാദേശിന് ഇനിയും 357 റണ്‍സ് കൂടി വേണം. നജ്മുല്‍ ഹുസൈന്‍ ഷാന്റോ (51), ഷാക്കിബ് അല്‍ ഹസന്‍ (5) എന്നിവരാണ് ക്രീസില്‍.

ഇന്ത്യക്ക് 514 റണ്‍സിന്റെ ലീഡ് സമ്മാനിച്ചത് റിഷഭ് പന്ത് (109), ശുഭ്മാന്‍ ഗില്‍ (119) എന്നിവരുടെ പ്രകടനമായിരുന്നു. റിഷഭ് പന്തിന്റെ ഒരു ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ന് ബാറ്റിംഗിന് ഇറങ്ങുന്നതിന് മുമ്പ് താരം പ്രാര്‍ത്ഥിക്കുന്നതാണ് ചിത്രം. സ്വന്തം ബാറ്റിനും ഗ്ലൗവിനും ഹെല്‍മറ്റിനും മുന്നില്‍ കൈക്കൂപ്പി പ്രാര്‍ത്ഥിക്കുകയായിരുന്നു പന്ത്. എക്‌സില്‍ ആരാധകര്‍ പങ്കുവച്ച പോസ്റ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

നേരത്തെ, 124 പന്തിലാണ് റിഷഭ് പന്ത് ആറാം ടെസ്റ്റ് സെഞ്ചുറിയിലെത്തിയത്. സെഞ്ചുറി നേടിയതിന് പിന്നാലെ പന്ത് പുറത്തായി. മെഹ്ദി ഹസന്‍ മിറാസിനായിരുന്നു വിക്കറ്റ്. 13 ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. പന്ത് പുറത്തായശേഷം ഷാക്കിബ് അല്‍ ഹസനെതിരെ തുടര്‍ച്ചയായ ബൗണ്ടറികളുമായി 97ലെത്തിയ ഗില്‍ 161 പന്തിലാണ് സെഞ്ചുറി തികച്ചത്. 176 പന്തില്‍ 119 റണ്‍സുമായി പുറത്താകാതെ നിന്ന ഗില്‍ 10 ഫോറും നാലു സിക്‌സും പറത്തി. രാഹുല്‍ നാലു ബൗണ്ടറികളോടെ 22 റണ്‍സുമായി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ മിറാസ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റെടുത്ത് തിളങ്ങിയ ഹസന്‍ മെഹ്മൂദിന് വിക്കറ്റൊന്നും നേടാനായില്ല.

നിനക്ക് ചേരുന്നത് ഈ സണ്‍ഗ്ലാസാണ്; സെഞ്ചുറിക്ക് പിന്നാലെ റിഷഭ് പന്തിന് കോലിയുടെ പ്രത്യേക സമ്മാനം - വീഡിയോ

ആദ്യ സെഷനിലെ 28 ഓവറില്‍ 124 റണ്‍സാണ് ഗില്ലും പന്തും ചേര്‍ന്ന് അടിച്ചെടുത്തത്. നേരത്തെ 72 റണ്‍സില്‍ നില്‍ക്കെ ഷാക്കിബിന്റെ പന്തില്‍ റിഷഭ് പന്ത് നല്‍കിയ അനായാസ ക്യാച്ച് നജ്മുള്‍ ഹൊസൈന്‍ ഷാന്റോ നിലത്തിട്ടിരുന്നു. ശുഭ്മാന്‍ ഗില്‍ നല്‍കിയ അവസരം തൈജുള്‍ ഇസ്ലാമും കൈവിട്ടിരുന്നു.