Asianet News MalayalamAsianet News Malayalam

ഫോക്സിന് പിന്നാലെ റിഷഭ് പന്തിനും അഭിനന്ദനവുമായി ഓസീസ് ഇതിഹാസം

വിക്കറ്റ് കീപ്പറെന്ന നിലയില്‍ മികവിലേക്ക് ഉയരാത്തതിന് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്ന റിഷഭ് പന്ത് രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പന്തിന്‍റെ മികവിനെ മത്സരശേഷം ക്യാപ്റ്റന്‍ വിരാട് കോലിയും അഭിനന്ദിച്ചിരുന്നു.

Rishabh Pant thanks Adam Gilchrist for his acclamation
Author
Chennai, First Published Feb 17, 2021, 5:36 PM IST

ചെന്നൈ: ചെന്നൈയിലെ ടേണിംഗ് ട്രാക്കില്‍ വിക്കറ്റിന് പിന്നല്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സിനെ അഭിനന്ദിച്ചതിന് പിന്നാലെ ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിനും അഭിനന്ദനവുമായി ഓസീസ് വിക്കറ്റ് കീപ്പിംഗ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്. സ്പിന്നര്‍മാര്‍ക്ക് മികച്ച ടേണും ബൗണ്‍സും ലഭിച്ച ചെന്നൈ പിച്ചില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ മികവു കാട്ടിയ ഫോക്സിനെ കഴിഞ്ഞ ദിവസം അഭിനന്ദിച്ച് ഗില്‍ക്രിസ്റ്റ് ട്വീറ്റ് ചെയ്തിരുന്നു.

Rishabh Pant thanks Adam Gilchrist for his acclamation

വിക്കറ്റിന് പിന്നില്‍ ഗംഭീര പ്രകടനമായിരുന്നു ഫോക്സിന്‍റേതെന്നായിരുന്നു ഗില്ലിയുടെ ട്വീറ്റ്. ഇതിന് പിന്നാലെ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ രണ്ട് മനോഹര ക്യാച്ചുകളും രണ്ട് മിന്നല്‍ സ്റ്റംപിംഗുകളും നടത്തി റിഷഭ് പന്തും മികവ് കാട്ടി. ഇന്നലെ ഫോക്സ്, ഇന്നത് റിഷഭ് പന്ത് എന്നായിരുന്നു ഇതിനെക്കുറിച്ച് റിഷഭ് പന്തിനെ അഭിനന്ദിച്ച ഗില്ലിയുടെ ട്വീറ്റ്. ഗില്ലിയുടെ അഭിനന്ദനത്തിന് റഷിഭ് പന്ത് നന്ദി പറഞ്ഞു.

വിക്കറ്റ് കീപ്പറെന്ന നിലയില്‍ മികവിലേക്ക് ഉയരാത്തതിന് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്ന റിഷഭ് പന്ത് രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പന്തിന്‍റെ മികവിനെ മത്സരശേഷം ക്യാപ്റ്റന്‍ വിരാട് കോലിയും അഭിനന്ദിച്ചിരുന്നു.

പ്രകടനം മെച്ചപ്പെടുത്താന്‍ കഠിനമായി പ്രയത്നിച്ച പന്ത് ശരീരഭാരം കുറക്കുകയും വിക്കറ്റിന് പിന്നിലെ ഫൂട്ട്‌വര്‍ക്ക് മെച്ചപ്പെടുത്തുകയും ചെയ്തുവെന്നും കോലി വ്യക്തമാക്കിയിരുന്നു. കീപ്പറെന്ന നിലയില്‍ പന്തിന് ഇനിയുമേറെ മെച്ചപ്പെടാന്‍ അവസരമുണ്ടെന്നും വരും ദിവസങ്ങളില്‍ അത് കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും കോലി പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios