Asianet News MalayalamAsianet News Malayalam

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യക്ക് നിര്‍ണായകമാവുക ആരെന്ന് വ്യക്തമാക്കി മോറെ

ഇംഗ്ലണ്ടിലെ സതാംപ്‌ടണില്‍ ജൂണ്‍ 18 മുതലാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍. 

Rishabh Pant will be key to Team India in WTC Final says Kiran More
Author
Mumbai, First Published Jun 8, 2021, 2:44 PM IST

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ടീം ഇന്ത്യക്ക് നിര്‍ണായകമാവുക യുവതാരം റിഷഭ് പന്തിന്‍റെ പ്രകടനമെന്ന് മുന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെ. ഇംഗ്ലണ്ടിലെ സതാംപ്‌ടണില്‍ ജൂണ്‍ 18 മുതലാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍. 

Rishabh Pant will be key to Team India in WTC Final says Kiran More

'ഒരിക്കല്‍ കൂടി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും റിഷഭ് പന്ത് നിര്‍ണായകമാകും എന്നാണ് കരുതുന്നത്. തന്‍റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് അദേഹം. ഏത് പൊസിഷനിലും ബാറ്റിംഗിന് ഇറങ്ങി മത്സരം മാറ്റിമറിക്കാനാകുമെന്ന് താരത്തിന് ആത്മവിശ്വാസം വന്നതായി തോന്നുന്നു. റിഷഭ് നിലയുറപ്പിച്ച് കഴിഞ്ഞതായി വിശ്വസിക്കുന്നു. ഇത് അദേഹത്തിന്‍റെ രണ്ടാം ഇംഗ്ലണ്ട് പര്യടനമാണ്. 2019ലെ ലോകകപ്പ് കൂടി പരിഗണിച്ചാല്‍ മൂന്നാം പര്യടനം. അതിനാല്‍ ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ നന്നായി അറിയാം. ടെസ്റ്റില്‍ അവിടെ സെഞ്ചുറി നേടിയിട്ടുണ്ട്. വിക്കറ്റിന് പിന്നിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ റിഷഭിനാകും എന്ന് കരുതുന്നതായും' കിരണ്‍ മോറെ പറഞ്ഞു. 

കരിയറില്‍ ഇതുവരെ 20 ടെസ്റ്റുകള്‍ കളിച്ച റിഷഭ് മൂന്ന് സെഞ്ചുറികള്‍ സഹിതം 1358 റണ്‍സ് നേടിയപ്പോള്‍ ടീം ഇന്ത്യയുടെ പല വിജയങ്ങളിലും നിര്‍ണായകമായി. ഗാബയില്‍ ചരിത്രജയവുമായി ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ഇരുപത്തിമൂന്നുകാരനായ റിഷഭ് പന്തായിരുന്നു വിജയശില്‍പി. ശേഷം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും പ്രകടനം തുടര്‍ന്നു. 

Rishabh Pant will be key to Team India in WTC Final says Kiran More

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനെതിരായ കലാശപ്പോരിനായി ഇംഗ്ലണ്ടിലാണ് റിഷഭ് പന്ത് ഇപ്പോഴുള്ളത്. സീനിയര്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ മറികടന്ന് റിഷഭ് പന്ത് ഫൈനലിനുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലും റിഷഭ് പന്തിനെ കാണാം. 

കോലി, വില്യംസണ്‍, പൂജാര; ആരാവും സ്വപ്‌നഫൈനലിലെ റണ്‍വേട്ടക്കാരന്‍, പ്രവചനവുമായി മുന്‍താരങ്ങള്‍

എതിരാളികളുടെ പേടിസ്വപ്‌നം; ഇന്ത്യന്‍ യുവതാരം 100 ടെസ്റ്റുകള്‍ കളിക്കുമെന്ന് ദിനേശ് കാര്‍ത്തിക്

നിലവിലെ മികച്ച അഞ്ച് ടെസ്റ്റ് ബൗളര്‍മാര്‍; ഇയാന്‍ ചാപ്പലിന്‍റെ ടീമില്‍ മൂന്ന് ഇന്ത്യക്കാര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

Follow Us:
Download App:
  • android
  • ios