ദിനേശ് കാര്‍ത്തികിന്റെ ലോകകപ്പ് ടീം പ്രവേശനത്തില്‍ വികാരാധീനനായി റോബിന്‍ ഉത്തപ്പ. ഇന്‍സ്റ്റഗ്രോം സ്‌റ്റോറിയിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായ കാര്‍ത്തികിനെ കുറിച്ച് വാചാലനായത്.

കൊല്‍ക്കത്ത: ദിനേശ് കാര്‍ത്തികിന്റെ ലോകകപ്പ് ടീം പ്രവേശനത്തില്‍ വികാരാധീനനായി റോബിന്‍ ഉത്തപ്പ. ഇന്‍സ്റ്റഗ്രോം സ്‌റ്റോറിയിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനായ കാര്‍ത്തികിനെ കുറിച്ച് വാചാലനായത്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമില്‍ കയറാന്‍ ഏറ്റവും കൂടുതല്‍ യോഗ്യനായ താരം കാര്‍ത്തികാണെന്ന് ഉത്തപ്പ സ്റ്റോറിയില്‍ പറയുന്നു. 

ഇന്‍സ്റ്റഗ്രാം സ്റ്റോറി ഇങ്ങനെ... പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ കയറാന്‍ ഏറ്റവും യോഗ്യനായ താരം ദിനേശ് കാര്‍ത്തികാണ്. കാര്‍ത്തികിന് നീതി ലഭിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ ടീമിലെ മികച്ച ഫിനിഷറാണ് കാര്‍ത്തികെന്നും ഉത്തപ്പ സ്റ്റോറിയില്‍ പറയുന്നു.

പരിചയ സമ്പത്താണ് കാര്‍ത്തികിന് ലോകകപ്പ് ടീമില്‍ കയറാന്‍ തുണയായത്. ഇന്ത്യയുടെ യുവതാരം ഋഷഭ് പന്തിനെ മറികടന്നാണ് കാര്‍ത്തിക് ടീമിലെത്തിയത്.