ബംഗളൂരു: പ്രഥമ ടി20 ലോകകപ്പ് നേട്ടത്തിന്റെ ഓര്‍മകള്‍ പങ്കുവച്ച് റോബിന്‍ ഉത്തപ്പ. ന്യൂസിലന്‍ഡ് സ്പിന്നര്‍ ഇഷ് സോധിയുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു താരം. ലോകകപ്പ് നേടിയ ശേഷം അടുത്ത മൂന്ന് ദിവസം ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഉത്തപ്പ പറഞ്ഞു. ആവേശം അത്രത്തോളമുണ്ടായിരുന്നുവെന്നാണ് ഉത്തപ്പ പറയുന്നത്.

ആദ്യ ഇരട്ട സെഞ്ചുറിക്ക് ശേഷം ഡ്രസിങ് റൂമിലെത്തിയപ്പോള്‍ ചില താരങ്ങള്‍ നിരാശരായിരുന്നു; തുറന്നുപറഞ്ഞ് രോഹിത്

1983 ലെ ലോകകപ്പ് വിജയത്തിനു ശേഷം വീണ്ടും ലോകകിരീടം നേടിയപ്പോള്‍ വലിയ ആശ്വാസമാണുണ്ടായത്. താരം തുടര്‍ന്നു... ''ലോകകപ്പ് ജയിച്ച ശേഷം തുടര്‍ച്ചയായി മൂന്നു ദിവസം എനിക്ക് ഉറങ്ങാന്‍ സാധിച്ചിട്ടില്ല. ആവേശം തുടക്കത്തില്‍ ഞങ്ങളെ ബാധിച്ചിരുന്നില്ല. എന്നാല്‍ ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പിച്ചതോടെ പരമാനന്ദത്തിലെത്തി. ഇന്ത്യയില്‍ ലഭിച്ച സ്വീകരണം അതിഗംഭീരമായിരുന്നു. ആ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബസിനൊപ്പമായിരുന്നു മുംബൈ നഗരം. 

വാംഖഡെ സ്റ്റേഡിയത്തില്‍ എത്തുമ്പോഴേക്കും ഞങ്ങള്‍ക്ക് ആകെ വിശന്നിരുന്നു. എന്നാല്‍ ഊര്‍ജം നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ ആരാധകര്‍ പഴങ്ങളും ചോക്ലേറ്റും വെള്ളക്കുപ്പികളും ഞങ്ങള്‍ക്കു നേരെ എറിഞ്ഞു. ഞങ്ങള്‍ മഴ നനഞ്ഞു, ചൂടും തണുപ്പും മുംബൈയില്‍ അനുഭവിച്ചു. ലോകകപ്പ് നേട്ടത്തെ ഏത് തരത്തില്‍ വിശദീകരിക്കണമെന്ന് അറിയില്ല. ഒരു കായിക താരമെന്ന നിലയില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച അനുഭവം അതായിരുന്നു.'' ഉത്തപ്പ പറഞ്ഞു.

ബോറടിച്ചപ്പോള്‍ ഇടയ്‌ക്കൊന്ന് കോക്രി കാണിച്ച് കോലി; കിറുക്കനായ ഡൈനോസറെന്ന് അനുഷ്‌ക- ട്രോള്‍ വീഡിയോ കാണാം

2020 ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് റോബിന്‍ ഉത്തപ്പ കളിക്കുന്നത്. വീട്ടിലെത്തിയ പോലത്തെ തോന്നലാണ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയപ്പോള്‍ ഉണ്ടായതെന്നും ഉത്തപ്പ പറഞ്ഞു.