ഷോണ്‍ പൊള്ളോക്കും, മഖായ എന്‍ടിനിയും ആല്‍ബി മോര്‍ക്കലുമുള്‍പ്പെടുന്ന ലോകോത്തര ബൗളിംഗ് നിര രോഹിതിന് വിഷയമേ ആയില്ല. തുടക്കക്കാരന്‍ കസറി. നാല്‍പത് പന്തില്‍ ഏഴ് ഫോറും, രണ്ട് സിക്‌സുമുള്‍പ്പടെ 40 പന്തില്‍ 50 റണ്‍സ്. കളിയിലെ താരവും രോഹിത്തായിരുന്നു.

പെര്‍ത്ത്: പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച രണ്ട് താരങ്ങള്‍ ഇത്തവണത്തെ ടീമിലുമുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ദിനേശ് കാര്‍ത്തികുമാണ് ആ താരങ്ങള്‍. ടി20 ലോകകപ്പിലെ രോഹിത് ശര്‍മയുടെ അരങ്ങേറ്റം ഇംഗ്ലണ്ടിനെതിരെയെങ്കിലും ആദ്യമായി ബാറ്റെടുക്കാനായത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു. നിര്‍ണായകമായ സൂപ്പര്‍ 8 മത്സരത്തില്‍ മൂന്ന് വിക്കറ്റിന് 33 റണ്‍സെന്ന നിലയില്‍ ഇന്ത്യ പരുങ്ങി നില്‍ക്കുമ്പോഴാണ് ഇരുപതുകാരന്‍ പയ്യന്‍ ക്രീസിലെത്തിയത്.

ഷോണ്‍ പൊള്ളോക്കും, മഖായ എന്‍ടിനിയും ആല്‍ബി മോര്‍ക്കലുമുള്‍പ്പെടുന്ന ലോകോത്തര ബൗളിംഗ് നിര രോഹിതിന് വിഷയമേ ആയില്ല. തുടക്കക്കാരന്‍ കസറി. നാല്‍പത് പന്തില്‍ ഏഴ് ഫോറും, രണ്ട് സിക്‌സുമുള്‍പ്പടെ 40 പന്തില്‍ 50 റണ്‍സ്. കളിയിലെ താരവും രോഹിത്തായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ കാര്‍ത്തിക് ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്തിനെ പുറത്താക്കാനെടുത്ത ക്യാച്ച് എല്ലാകാലത്തും ഓര്‍ക്കപ്പെടും.

രാഹുലിന് പകരം പന്ത്? അശ്വിന് പകരം ഹര്‍ഷല്‍! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

മത്സരത്തില്‍ രണ്ട് സ്റ്റംപിങ്ങുമായും തിളങ്ങി ദിനേശ് കാര്‍ത്തിക്. നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇന്ത്യ സെമിയിലെത്തി. പിന്നെ ഓസ്‌ട്രേലിയ, പാകിസ്ഥാന്‍ കടമ്പകള്‍ കടന്ന് പ്രഥമ ട്വന്റി 20 കിരീടവും നേടി.

നാളെ പെര്‍ത്തില്‍ ഇന്ത്യയിറങ്ങും

നാളെ പെര്‍ത്തിലാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോര്. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ വരുമ്പോള്‍ സിംബാബ്വെക്കെതിരായ ആദ്യ കളി മഴമൂലം ഉപേക്ഷിച്ചത് പ്രോട്ടീസിന് തിരിച്ചടിയായിരുന്നു. എങ്കിലും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ 104 റണ്‍സിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. പാകിസ്ഥാനെ ത്രില്ലറിലും നെതര്‍ലന്‍ഡ്‌സിനെ ആധികാരികമായും തോല്‍പ്പിച്ചാണ് ഇന്ത്യയെത്തുന്നത്. ദക്ഷിണാഫ്രിക്കന്‍ കടമ്പ കൂടി കടന്നാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം.

സാധ്യതാ ഇലവന്‍

ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍/ ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.

ദക്ഷിണാഫ്രിക്ക: തെംബ ബവൂമ, ക്വിന്റണ്‍ ഡി കോക്ക്, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, റിലീ റൂസ്സോ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വെയ്ന്‍ പാര്‍നെല്‍, കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ജെ, കഗിസോ റബാദ, തബ്രൈസ് ഷംസി.