അടുത്ത ക്യാപ്റ്റനാകാന്‍ സാധ്യതയുള്ള രോഹിത് ശര്‍മയും (Rohit Sharma) ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചിരിക്കുകയാണ്. ആദ്യമായിട്ടാണ് രോഹിത് ഇക്കാര്യത്തില്‍ സംസാരിക്കുന്നത്.  


മുംബൈ: ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം വിരാട് കോലി (Virat Kohli) വിട്ടൊഴിഞ്ഞതിന് പിന്നാലെ കൂടുതല്‍ പ്രതികരങ്ങള്‍ വന്നുതുടങ്ങി. നായകസ്ഥാനം ഒഴിയാനുള്ളത് കോലിയുടെ വ്യക്തിപരമായ തീരുമാനമാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി (Sourav Ganguly) വ്യക്തമാക്കിയിരുന്നു. അടുത്ത ക്യാപ്റ്റനാകാന്‍ സാധ്യതയുള്ള രോഹിത് ശര്‍മയും (Rohit Sharma) ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചിരിക്കുകയാണ്. ആദ്യമായിട്ടാണ് രോഹിത് ഇക്കാര്യത്തില്‍ സംസാരിക്കുന്നത്. 

കോലിയുടെ തീരുമാനം ഞെട്ടിപ്പിക്കുന്നതെന്നാണ് രോഹിത് പറയുന്നത്. രോഹിത്തിന്റെ വാക്കുകള്‍... ''ഞെട്ടിപ്പിക്കുന്ന തീരുമാനം! എന്നാല്‍ നായകനായിരുന്നു കാലത്തോളം വിജയകരമായി നിങ്ങള്‍ ടീമിനെ നയിച്ചു. അഭിനന്ദനങ്ങള്‍.'' രോഹിത് കുറിച്ചിട്ടു. കോലിക്കൊപ്പം കളിക്കുന്നതിനിടെയുള്ള ഒരു ചിത്രവും രോഹിത് പങ്കുവച്ചിട്ടുണ്ട്. 

View post on Instagram

ഇന്ത്യന്‍ താരം അജിന്‍ക്യ രഹാനെയും കോലിയോടൊത്തുള്ള ഓര്‍മകള്‍ പങ്കുവച്ചു. ''നായകനായുള്ള താങ്കളുടെ വിജയകരമായ യാത്രയ്ക്ക അഭിനന്ദനങ്ങള്‍. സവിശേഷ നിരവധി ഓര്‍മകളുണ്ട് താങ്കള്‍ക്കൊപ്പം. മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാവിധ ആശംസകളും.'' രഹാനെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. 

View post on Instagram

എല്ലാ അര്‍ത്ഥത്തിലും മികച്ച നായകനെന്നാണ് ഇന്ത്യന്‍ താരം രാഹുല്‍ കെ എല്‍ രാഹുല്‍ കുറിച്ചിട്ടത്. ''എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ മികച്ച നേതാവാണ്. താങ്കള്‍ സമ്മാനിച്ച എല്ലാ കാര്യങ്ങള്‍ക്കും നന്ദി പറയാന്‍ കഴിഞ്ഞിട്ടില്ല.'' രാഹുല്‍ കുറിച്ചിട്ടു. 

View post on Instagram

കോലിക്ക് കീഴില്‍ കളിച്ചത് സന്തോഷം മാത്രം നല്‍കിയിട്ടുള്ളുവെന്ന് ജസ്പ്രിത് ബുമ്ര കുറിച്ചിട്ടു. ''പൂര്‍ണത, ഉള്‍ക്കാഴ്ച്ച, അംഗീകാരം... ക്യാപ്റ്റനെ നിലയില്‍ നിങ്ങല്‍ നല്‍കിയ സംഭാവന മൂല്യമേറിയതാണ്. മഹാനായ നായകനാണ് നിങ്ങള്‍. നിങ്ങള്‍ക്ക് കീഴില്‍ കളിക്കുമ്പോള്‍ സന്തോഷം മാത്രമാണ് തോന്നിയിട്ടുള്ളത്.'' ബുമ്ര ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കി.

View post on Instagram

പേസര്‍ മുഹമ്മദ് ഷമിയും കോലിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. ഓവര്‍സീസ് സാഹചര്യങ്ങളില്‍ ടീമിനെ ജയിപ്പിക്കാന്‍ പഠിപ്പിച്ചത് കോലിയാണെന്നും താരങ്ങളുടെ ബാറ്റില്‍ ഇനിയും റണ്‍സുകള്‍ പിറക്കുമെന്ന് കരുതുന്നതായും ഷമി പറഞ്ഞു.

View post on Instagram