ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ബിസിസിഐ നടത്തിയ ശാരീരികക്ഷമതാ പരിശോധനയിൽ വിജയിച്ചതോടെയാണ് രോഹിത് ശർമ്മ ടീമിൽ തിരിച്ചെത്തിയത്

മുംബൈ: വെസ്റ്റിൻഡീസിനെതിരായ ഏകദിന, ട്വന്‍റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ ക്യാപ്റ്റനായി തിരിച്ചെത്തിയെന്നതാണ് ടീം പ്രഖ്യാപനത്തിൽ ഏറ്റവും ശ്രദ്ധേയം. പേസ് ബൗളർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ദീപക് ഹൂഡയും, കുൽദീപ് യാദവും രവി ബിഷ്ണോയിയും ആവേശ്ഖാനും ടീമിലെത്തി.

നേരത്തെ ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ബിസിസിഐ നടത്തിയ ശാരീരികക്ഷമതാ പരിശോധനയിൽ വിജയിച്ചതോടെയാണ് രോഹിത് ശർമ്മ ടീമിൽ തിരിച്ചെത്തിയത്. തുടഞരമ്പിനേറ്റ പരിക്ക് കാരണം ദക്ഷിണാഫ്രിക്കന്‍ പര്യടനം രോഹിത്തിന് നഷ്ടമായിരുന്നു. 3 ഏകദിനവും 3 ട്വന്‍റി 20യുംഅടങ്ങുന്ന പരമ്പര അടുത്തമാസം ആറിന് അഹമ്മദാബാദിലാണ് തുടങ്ങുന്നത്.

Scroll to load tweet…

ടി 20 ടീം: രോഹിത് ശർമ്മ (നായകൻ), കെ എൽ രാഹുൽ (ഉപനായകൻ), വിരാട് കോലി, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത്, വെങ്കടേഷ് അയ്യർ, ദിപക് ചാഹർ, ഷാർദ്ദൂൽ താക്കൂർ, രവി ബിഷ്ണോയി, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, വാഷിംഗ്ടർ സുന്ദർ, മുഹമ്മദ് സിറാജ്, ഭുവനേഷ്വർ കുമാർ, ആവേശ്ഖാൻ, ഹർഷൽ പട്ടേൽ.

Scroll to load tweet…

എകദിന ടീം : രോഹിത് ശർമ്മ (നായകൻ), കെ എൽ രാഹുൽ (ഉപനായകൻ), വിരാട് കോലി, ശിഖർ ധവാൻ, ഋതുരാജ് ഗെയ്ക്ക് വാദ്, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത്, ദീപക്ക് ഹുഡ, ദിപക് ചാഹർ, ഷാർദ്ദൂൽ താക്കൂർ, വാഷിംഗ്ടർ സുന്ദർ, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ആവേശ്ഖാൻ.

Scroll to load tweet…