രാജ്കോട്ടില്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്കിനെ ബൗണ്ടറി കടത്തി തുടങ്ങിയ രോഹിത് സ്റ്റാര്‍ക്ക് എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്ത് സിക്സിന് തൂക്കിയാണ് അടി തുടങ്ങിയത്. സ്റ്റാര്‍ക്കിന്‍റെ മൂന്നാം ഓവറിലും സിക്സ് അടിച്ച രോഹിത് ജോഷ് ഹേസല്‍വുഡിനെയും നിലം തൊടാതെ പറത്തി

രാജ്കോട്ട്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സിക്സ് അടിയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രാജ്കോട്ടില്‍ പാറ്റ് കമിന്‍സിനെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും തലങ്ങും വിലങ്ങും സിക്സിന് പായിച്ച രോഹിത് രാജ്യാന്തര ക്രിക്കറ്റില്‍ ഒരു രാജ്യത്ത് ഏറ്റവും കൂടുതല്‍ സിക്സ് അടിക്കുന്ന താരമെന്ന മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ റെക്കോര്‍ഡ് തകര്‍ത്തു. ഓസീസിനെതിരെ മൂന്നാം ഏകദിനത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ആദ്യ സിക്സ് നേടിയതോടെ ഇന്ത്യയില്‍ രോഹിത്തിന്‍റെ സിക്സുകളുടെ എണ്ണം 258 ആയി. ന്യൂസിലന്‍ഡില്‍ 257 സിക്സ് അടിച്ചിട്ടുള്ള മാര്‍ട്ിന്‍ ഗപ്ടിലിനെയാണ് രോഹിത് ഇന്ന് മറികടന്നത്.

രാജ്കോട്ടില്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്കിനെ ബൗണ്ടറി കടത്തി തുടങ്ങിയ രോഹിത് സ്റ്റാര്‍ക്ക് എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്ത് സിക്സിന് തൂക്കിയാണ് അടി തുടങ്ങിയത്. സ്റ്റാര്‍ക്കിന്‍റെ മൂന്നാം ഓവറിലും സിക്സ് അടിച്ച രോഹിത് ജോഷ് ഹേസല്‍വുഡിനെയും നിലം തൊടാതെ പറത്തി.ആദ്യ ഓവര്‍എറിയാനെത്തിയ ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സിനെയും രോഹിത് വെറുതെ വിട്ടില്ല. കമിന്‍സിന്‍റെ ആദ്യ ഓവറില്‍ തന്നെ രണ്ട് സിക്സുകളാണ് രോഹിത് പറത്തിയത്.

തിരുവനന്തപുരത്തെ ലോകകപ്പ് സന്നാഹ മത്സരങ്ങൾ കാണാനെത്തുന്ന ആരാധക‍ർക്ക് സന്തോഷവാർത്തയുമായി സംസ്ഥാന സര്‍ക്കാർ

ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 550 സിക്സുകള്‍ തികക്കുന്ന ആദ്യതാരമെന്ന റെക്കോര്‍ഡും രോഹിത്തിന്‍റെ പേരിലായി.മൂന്ന് ഫോര്‍മാറ്റിലുമായി 548 മത്സരങ്ങളില്‍ നിന്ന് ക്രിസ് ഗെയ്ല്‍ 550 സിക്സ് തികച്ചപ്പോള്‍ രോഹിത് 550 സിക്സ് തികച്ചത് 471 ഇന്നിംഗ്സുകളില്‍ നിന്നാണ്. ടി20യില്‍ 182 സിക്സും ടെസ്റ്റില്‍ 77 സിക്സും ഏകദിനത്തില്‍ 296 സിക്സുകളുമാണ് ഇപ്പോള്‍ രോഹിത്തിന്‍റെ പേരിലുള്ളത്.

ബാബറിന്‍റെ ഒന്നാം സ്ഥാനം ഇളകി തുടങ്ങി, ശുഭ്മാന്‍ ഗില്‍ തൊട്ടുപിന്നില്‍; ഏറ്റവും പുതിയ ഏകദിന റാങ്കിംഗ്

 31 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ രോഹിത് പിന്നീട് ഒരു സിക്സ് കൂടി പറത്തി.57 പന്തില്‍ 81 റണ്‍സെടുത്ത് പുറത്തായ രോഹിത്തിന്‍റെ പേരില്‍ ഇപ്പോള്‍ 551 സിക്സുകളാണുള്ളത്. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ച താരമെന്ന ക്രിസ് ഗെയ്‌ലിന്‍റെ(553) റെക്കോര്‍ഡ് മറികടക്കാന്‍ രോഹിത്തിന് ഇനി വെറും 3 സിക്സ് കൂടി മതി. 483 മത്സരങ്ങളില്‍ നിന്നാണ് ഗെയ്ല്‍ 553 സിക്സുകള്‍ നേടിയത്. രോഹിത്തിന്‍റെ പേരില്‍ 451 മത്സരങ്ങില്‍ 551 സിക്സുകളാണ് ഇപ്പോഴുള്ളത്. ടി20 ലീഗ് കരിയര്‍ കൂടി കണക്കിലെടുത്താല്‍ ക്രിസ് ഗെയ്ല്‍ തന്നെയാണ് ഇപ്പോഴും സിക്സ് അടിയില്‍ മുന്നില്‍. ടി20 ലീഗുകളില്‍ നിന്ന് മാത്രം ക്രിസ് ഗെയ്ല്‍ 1056 സിക്സുകള്‍ നേടിയിട്ടുണ്ട്.