വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന മത്സരത്തിൽ രോഹിത് ശർമ 12,000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടു. സച്ചിനും കോലിക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് അദ്ദേഹം. കൂടാതെ നാട്ടിൽ 200 ഏകദിന സിക്സറുകൾ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും രോഹിത് സ്വന്തമാക്കി.
ഗുവാഹത്തി: ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ താരം രോഹിത് ശര്‍മ. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 405 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍ വെച്ചതെങ്കിലും, തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് രോഹിത് നല്‍കിയത്. തുടര്‍ച്ചയായ സിക്‌സറുകളോടെ 32 പന്തില്‍ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ രോഹിത്, ഒരറ്റത്ത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ മികച്ച പിന്തുണയോടെ കളം നിറഞ്ഞു.
ഇതിനിടയില്‍ ഏകദിന ക്രിക്കറ്റില്‍ 12,000 റണ്‍സ് എന്ന നാഴികക്കല്ലും ഈ മുംബൈ താരം പിന്നിട്ടു. ഈ നേട്ടത്തിലെത്താന്‍ 73 റണ്‍സ് ആവശ്യമായിരുന്ന രോഹിത്, വെറും 54 പന്തുകള്‍ കൊണ്ടാണ് ഈ ലക്ഷ്യം മറികടന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും വിരാട് കോലിക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് രോഹിത്. ലോകത്തിലെ ഏഴാമത്തെ താരവുമായി രോഹിത് മാറിയിരിക്കുകയാണ്. ഏറ്റവും വേഗത്തില്‍ 12000 ക്ലബിലെത്തുന്ന രണ്ടാമത്തെ താരമാണ് രോഹിത്. 282 ഇന്നിംഗ്്‌സില്‍ നിന്നാണ് നേട്ടം. 242 ഇന്നിംഗ്‌സില്‍ ഇത്രയും റണ്‍സ് നേടിയ കോലിയാണ് ഒന്നാമത്. സച്ചിന്‍ (300 ഇന്നിംഗ്‌സ്), റിക്കി പോണ്ടിംഗ് (314), കുമാര്‍ സംഗക്കാര (336), സനത് ജയസൂര്യ (379), മഹേല ജയവര്‍ധനെ (399) എന്നിവര്‍ പിന്നില്‍.
50 റണ്‍സിനിടെ നാല് സിക്‌സറുകളാണ് രോഹിത് പറത്തിയത്. അതില്‍ നാലാമത്തെ സിക്‌സര്‍ നാട്ടില്‍ അദ്ദേഹത്തിന്റെ 200-ാം ഏകദിന സിക്‌സറുകൂടിയായി മാറി. ക്രിക്കറ്റ് ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് രോഹിത്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ അടിച്ചെന്ന റെക്കോര്‍ഡ് ഇതിനകം സ്വന്തമാക്കിയിട്ടുള്ള താരം, തന്റെ കരിയറില്‍ മറ്റൊരു ചരിത്രനേട്ടം കൂടി ചേര്‍ത്തിരിക്കുകയാണ്.
റെക്കോഡ് ചേസ്
ഏകദിനത്തില്‍ ഇന്ത്യ ഇതുവരെ പിന്തുടര്‍ന്നു വിജയിച്ച ഏറ്റവും ഉയര്‍ന്ന ലക്ഷ്യം 360 റണ്‍സാണ് (2013ല്‍ ഓസ്‌ട്രേലിയക്കെതിരെ). ആ മത്സരത്തില്‍ രോഹിതും കോലിയും സെഞ്ച്വറി നേടിയിരുന്നു.

