ഇന്ത്യക്കെതിരായ അവസാന ഏകദിനത്തിൽ ന്യൂസിലൻഡിന് 210 റൺസ് വിജയലക്ഷ്യം. അക്സർ പട്ടേലും ഇഷാൻ കിഷനും മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. 42.1 ഓവറിൽ 209 റൺസിന് ഇന്ത്യ ഓൾ ഔട്ടായി.

വെല്ലിംഗ്ടണ്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിന് 210 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 42.1 ഓവറില്‍ 209 റണ്‍സിന് ഓള്‍ ഔട്ടായി. 46 റണ്‍സ് വീതമെടുത്ത അക്സര്‍ പട്ടേലും ഇഷാന്‍ കിഷനുമാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍മാര്‍. രോഹിത് ശര്‍മ ഏഴും വിരാട് കോലി അഞ്ചും ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ 22 ഉം റണ്‍സെടുത്ത് പുറത്തായി. ന്യൂസിലന്‍ഡിനായി ജേക്കബ് ഡഫിയും ക്യാപ്റ്റൻ മിച്ചല്‍ സാന്‍റ്നറും 3 വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മാത്യു ഫിഷര്‍ രണ്ട് വിക്കറ്റെടുത്തു.

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആറാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. പരമ്പരയില്‍ ഇതുവരെ ഫോമിലേക്ക് ഉയരാന്‍ കഴിയാതിരുന്ന രോഹിത് ശര്‍മ 13 പന്തില്‍ 7 റണ്‍സെടുത്ത് മാത്യു ഫിഷറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. എട്ടാം ഓവറില്‍ വിരാട് കോലിയും വീണു. അഞ്ച് റണ്‍സെടുത്ത കോലിയെ മാത്യു ഫിഷറാണ് മടക്കിയത്. 18 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്‌വാദും 22 റണ്‍സെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുമെന്ന് കരുതിയെങ്കിലും ആ പ്രതീക്ഷയും അധികം നീണ്ടില്ല.

Scroll to load tweet…

ഒമ്പതാം ഓവറില്‍ റുതുരാജ് മടങ്ങിയതോടെ ഇന്ത്യ 34-3ലേക്ക് വീണു. പിന്നീട് ശ്രേയസും അക്സര്‍ പട്ടേലും ചേര്‍ന്ന് ഇന്ത്യയെ 86 റണ്‍സിലെത്തിച്ചെങ്കിലും 22 റണ്‍സെടുത്ത ശ്രേയസിനെ മടക്കി ടിക്നര്‍ കൂട്ടുകെട്ട് പൊളിച്ചുയ അക്സറും ഇഷാന്‍ കിഷനും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യക്ക് മാന്യമായ സ്കോര്‍ ഉറപ്പാക്കാന്‍ പൊരുതിയെങ്കിലും സ്കോര്‍ 121ൽ നില്‍ക്കെ അക്സറിനെ(46) മടക്കിയ ബ്രേസ്‌വെല്‍ ആ പ്രതീക്ഷയും തകര്‍ത്തു.

Scroll to load tweet…

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

നമന്‍ ധിര്‍(22) ഇഷാന്‍ കിഷന് പിന്തുണ നല്‍കിയെങ്കിലും സ്കോര്‍ 150 കടന്നതിന് പിന്നാലെ മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷയറ്റു. അവസാന ബാറ്റര്‍മാരായ മുഹമ്മദ് സിറാജും(14), അര്‍ഷ്ദീപ് സിംഗും(4 പന്തില്‍ 14)നടത്തിയ ചെറുത്തു നില്‍പാണ് ഇന്ത്യയെ 200 കടത്തിയത്. പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ച ഇന്ത്യ 2-1ന് മുന്നിലാണ്. മൂന്നാം മത്സരം മഴ മുടക്കിയപ്പോള്‍ നാലാം മത്സരത്തില്‍ ന്യൂസിലന്‍ഡ് കൂറ്റൻ ജയം നേടിയിരുന്നു.
YouTube video player