റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരൊഴികെ മറ്റെല്ലാല്ലവരും ബാറ്റ് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടി. ബാറ്റിംഗ് ഏറെ ദുഷ്‌കരമായി പിച്ചായിരുന്നു ന്യൂയോര്‍ക്കിലേത്.

ന്യൂയോര്‍ക്ക്: ബംഗ്ലാദേശിനെതിരെ ടി20 ലോകകപ്പിലെ സന്നാഹ മത്സരത്തില്‍ ഇന്ത്യ 62 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. പുതുതായി പണിത ന്യൂയോര്‍ക്ക്, നാസ്സു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 60 റണ്‍സിന്റെ വിജയമാണ് രോഹിത് ശര്‍മയും സംഘവും സ്വന്തമാക്കിയത്. മത്സരത്തില്‍ റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരൊഴികെ മറ്റെല്ലാല്ലവരും ബാറ്റ് ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടി. ബാറ്റിംഗ് ഏറെ ദുഷ്‌കരമായി പിച്ചായിരുന്നു ന്യൂയോര്‍ക്കിലേത്.

സന്നാഹ മത്സരം കാര്യമായി എടുത്തില്ലെന്നുള്ളതാണ് രോഹിത് പറയുന്നത്. ക്യാപ്്റ്റന്റെ വാക്കുകള്‍... ''സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം. ബംഗ്ലാദേശിനെതിരെ റിഷഭ് പന്തിനെ മൂന്നാമത് കളിപ്പിച്ചെങ്കിലും, അദ്ദേഹത്തിന്റെ ബാറ്റിംഗ് പൊസിഷന്‍ അതായിരിക്കില്ല. പന്തിന് ബാറ്റിംഗില്‍ ഒരു അവസരം നല്‍കാന്‍ വേണ്ടി മാത്രം ആണ് ഇന്ന് മൂന്നാമത് ഇറക്കിയത്. എന്താണോ കരുതിയിരുന്നത്, അത് അനുകൂലമായി സംഭവിച്ചു. പുതിയ വേദി, പുതിയ ഗ്രൗണ്ട് എന്നിവയെല്ലാം എങ്ങനെയായിരിക്കുമെന്ന് അറിയേണ്ടതുണ്ട്. എല്ലാവര്‍ക്കും ബാറ്റ് കിട്ടണമെന്ന് മാത്രമാണ് ആഗ്രഹിച്ചത്. ബാറ്റിംഗ് നിര എങ്ങനെയായിരിക്കുന്നമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. മികച്ച 15 താരങ്ങളെ ലഭിച്ചിട്ടുണ്ട്. സാഹചര്യങ്ങള്‍ മനസിലാക്കി തീരുമാനങ്ങളെടുക്കും.'' രോഹിത് പറഞ്ഞു.

ബിഗ് ഹിറ്ററാണ്, അവനെ കളിപ്പിച്ചേ മതിയാവൂ! മുന്‍ താരം സുരേഷ് റെയ്‌ന വാശി പിടിക്കുന്നത് ചെന്നൈ താരത്തിന് വേണ്ടി

ടോസ് നേടി ബാറ്റിംഗ് തിരിഞ്ഞെടുത്ത ഇന്ത്യ 183 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. 32 പന്തില്‍ 53 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹാര്‍ദിക് പാണ്ഡ്യ (23 പന്തില്‍ 40) നിര്‍ണായക പിന്തുണ നല്‍കി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇന്ത്യക്ക് വേണ്ടി ശിവം ദുബെ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മഹ്മുദുള്ളയാണ് (40 റിട്ടയേര്‍ഡ് ഹര്‍ട്ട്) ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഷാക്കിബ് അല്‍ ഹസന്‍ 28 റണ്‍സെടുത്തു.