Asianet News MalayalamAsianet News Malayalam

പഴി ബൗളര്‍മാര്‍ക്ക്! തോല്‍വിയുടെ കാരണം വിശദീകരിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ

ലെയ്ഡ് ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. അലക്‌സ് ഹെയ്ല്‍സ് (86), ജോസ് ബട്‌ലര്‍ (80) പുറത്താവാതെ നിന്നു.

Rohit Sharma on reason behind India loss against England in T20WC semi final
Author
First Published Nov 10, 2022, 5:58 PM IST

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അഡ്‌ലെയ്ഡ് ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ ലക്ഷ്യം മറികടന്നു. അലക്‌സ് ഹെയ്ല്‍സ് (86), ജോസ് ബട്‌ലര്‍ (80) പുറത്താവാതെ നിന്നു. നേരത്തെ രോഹിത് ഉള്‍പ്പെടെയുള്ളവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ കൂറ്റന്‍ തോല്‍വിയേറ്റുവാങ്ങിയത്. സെമിയില്‍ പുറത്തായതിന് പിന്നാലെ കാരണം വ്യക്തമാക്കുകയാണ് രോഹിത്. 

ബൗളര്‍മാര്‍ക്ക് അവസരത്തിനൊത്ത് ഉയരാന്‍ സാധിച്ചില്ലെന്നാണ് രോഹിത് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''കാര്യങ്ങള്‍ ഈ രീതിയിില്‍ മാറിയതില്‍ ഏറെ നിരാശയുണ്ട്. ടീം നന്നായി ബാറ്റ് ചെയ്ത്, മികച്ച സ്‌കോറുണ്ടാക്കാന്‍ സാധിച്ചു. എന്നാല്‍ ബൗളര്‍മാര്‍ക്ക് അവസരത്തിനൊത്ത് ഉയരാന്‍ സാധിച്ചില്ല. നോക്കൗട്ട് മത്സരങ്ങളില്‍ സമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യും, എന്നതുപോലെയിരിക്കും മത്സരഫലം. ടീമിലുള്ള എല്ലാവര്‍ക്കും സമ്മര്‍ദം അതിജീവിക്കാന്‍ അറിയാം. അത്രത്തോളം മത്സരപരിചയം ഓരോ താരങ്ങള്‍ക്കുമുണ്ട്. എന്നാല്‍ ബൗളര്‍മാര്‍ തുടക്കം മുതല്‍ പതറിപ്പോയി. അതിന്റെ ക്രഡിറ്റ് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ക്കും അവകാശപ്പെട്ടതാണ്. അവര്‍ നന്നായി കളിച്ചു. ആദ്യ ഓവര്‍ മുതല്‍ സ്വിംഗ് ലഭിച്ചു. എന്നാല്‍ കൃത്യമായ രീതിയില്‍ മുതലാക്കാന്‍ ബൗളര്‍ാര്‍ക്ക് സാധിച്ചില്ല.'' രോഹിത് മത്സരശേഷം പറഞ്ഞു.

ടി20 ക്രിക്കറ്റ് ചരിത്രത്തിലാദ്യം; തോറ്റെങ്കിലും സുപ്രധാന റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോലി

നേരത്തെ, വിരാട് കോലി (50), ഹാര്‍ദിക് പാണ്ഡ്യ (33 പന്തില്‍ 63) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. ക്രിസ് ജോര്‍ദാന്‍ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഞായറാഴ്ച്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട്, പാകിസ്ഥാനെ നേരിടും. പവര്‍ പ്ലേയില്‍ തന്നെ ഇംഗ്ലണ്ട് മത്സരം വരുതിയിലാക്കിയിരുന്നു. 63 റണ്‍സാണ് അടിച്ചെടുത്തത്. ഒരിക്കല്‍ പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഇംഗ്ലീഷ് ഓപ്പണര്‍മാരെ വെല്ലുവിളിക്കാനായില്ല.

Follow Us:
Download App:
  • android
  • ios