ഇക്കാര്യത്തെ കുറിച്ച് അന്ന് ക്യാപ്റ്റനായിരുന്ന അജിന്‍ക്യ രഹാനെയും സംസാരിച്ചിരുന്നു. ഡ്രസിംഗ് റൂമിലെത്തിയ പന്ത് ക്ഷുഭിതനായിരുന്നുവെന്നാണ് രഹാനെ വെളിപ്പെടുത്തിത്.
രാജ്‌കോട്ട്: ഇന്ത്യയുടെ അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സിഡ്‌നി ടെസ്റ്റില്‍ (Sydney Test) ത്രസിപ്പിക്കുന്ന സമനിലയാണ് ഇന്ത്യ സ്വന്തമാക്കിയത്. നിര്‍ണായകമായത് (Rishabh Pant) റിഷഭ് പന്ത്- ചേതേശ്വര്‍ പൂജാര (Cheteshwar Pujara) എന്നിവര്‍ ഉയര്‍ത്തിയ 148 റണ്‍സിന്റെ കൂട്ടുകെട്ടാണ്. ഇതില്‍ 97 റണ്‍സും പന്തിന്റെ സംഭാവനയായിരുന്നു. ഇരുവരും മടങ്ങിയെങ്കിലും ആര്‍ അശ്വിന്‍- ഹനുമ വിഹാരിയും പിടിച്ചുനിന്ന് സമനില നേടികൊടുത്തു. എന്നാലിപ്പോള്‍ ആ ഇന്നിംഗ്‌സിനെ കുറിച്ച് ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പന്ത്.
മത്സരത്തില്‍ തനിക്ക് സെഞ്ചുറി നേടാമായിരുന്നുവെന്നാണ് പന്ത് പറയുന്നത്. എന്നാല്‍ ചേതേശ്വര്‍ പൂജാരയുടെ ഉപദേശമാണ് തന്നെ പുറത്താക്കിയതെന്നാണ് പന്ത് പറയുന്നത്. ''എനിക്കവിടെ സെഞ്ചുറി നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കരിയറിലെ മികച്ച ഒന്നായേനെ. എന്റെ പദ്ധതികള്‍ക്കനുസരിച്ച് മുന്നോട്ട് പോകാനാണ് എനിക്ക് താല്‍പര്യം. എന്നാല്‍ ബൗണ്ടറികള്‍ക്ക് മുതിരരുതെന്ന് പൂജാര എന്നെ നിര്‍ദേശിച്ചു. സിംഗിളും ഡബ്ബിളും മതിയെന്നാണ് പൂജാര പറഞ്ഞത്. എന്നാല്‍ ആശയക്കുഴപ്പത്തിലായി. ദേഷ്യവും വന്നു. കാരണം, എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു.'' പന്ത് വ്യക്തമാക്കി.
അധികം വൈകാതെ റിഷഭ് പന്തിന് ടി20 ടീമില്‍ സ്ഥാനം നഷ്ടമാവും; വസ്തുതകള്‍ വിശദീകരിച്ച് വസിം ജാഫര്‍
ഇക്കാര്യത്തെ കുറിച്ച് അന്ന് ക്യാപ്റ്റനായിരുന്ന അജിന്‍ക്യ രഹാനെയും സംസാരിച്ചിരുന്നു. ഡ്രസിംഗ് റൂമിലെത്തിയ പന്ത് ക്ഷുഭിതനായിരുന്നുവെന്നാണ് രഹാനെ വെളിപ്പെടുത്തിത്. ''പുറത്തായ ശേഷം ഡ്രസിംഗ് റൂമിലെത്തിയ പന്ത് നിരാശനും ക്ഷുഭിതനുമായിരുന്നു. പന്ത് എന്നോട് പറഞ്ഞത് ഞാനോര്‍ക്കുന്നു. പന്ത് 97 റണ്‍സിലാണ് നില്‍ക്കുമ്പോഴാണ് പൂജാര അടുത്തെത്തിയത്. വ്യക്തിഗത സ്‌കോര്‍ 97 റണ്‍സായെന്ന് പൂജാര പന്തിനെ ഓര്‍മിപ്പിച്ചു. പൂജാര ഒന്നും പറഞ്ഞില്ലായിരുന്നെങ്കില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയാനെ.'' രഹാനെ വ്യക്തമാക്കി.
ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിന്റെ രഹസ്യമെന്ത്? വെളിപ്പെടുത്തി ദിനേശ് കാര്‍ത്തിക്
ആ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. നാല് മത്സരങ്ങളുടെ പരമ്പര 2-1നാണ് ഇന്ത്യ നേടിയത്. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റിരുന്നു. എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ഇന്ത്യ പരമ്പര നേടി. അതും വിരാട് കോലി, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ തുടങ്ങിയ മുതിര്‍ന്ന താരങ്ങളുടെ അഭാവത്തില്‍.
