Asianet News MalayalamAsianet News Malayalam

Rohit Shamra : 'സഹതാരങ്ങളോടെ ആശയവിനിമയമാണ് പ്രധാനം'; ക്യാപ്റ്റനായ ശേഷം രോഹിത് ശര്‍മ പ്രതികരിക്കുന്നു

നായകസ്ഥാനം നഷ്ടമായതിനെ കുറിച്ച് കോലി ഒന്നും സംസാരിച്ചിട്ടില്ലെന്നുള്ള മറ്റൊരു കാര്യം. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാവട്ടെ കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റാനുണ്ടായ കാരണത്തെ കുറിച്ചും വിശദീകരിച്ചുകഴിഞ്ഞു.

Rohit Sharma says talk with co players is very important for victories
Author
Mumbai, First Published Dec 13, 2021, 2:09 PM IST

മുംബൈ: വിരാട് കോലിയെ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. പല ഭാഗത്ത് നിന്ന് ഇപ്പോഴും മുറുമുറുപ്പുകള്‍ ഉയരുന്നുണ്ട്. നായകസ്ഥാനം നഷ്ടമായതിനെ കുറിച്ച് കോലി ഒന്നും സംസാരിച്ചിട്ടില്ലെന്നുള്ള മറ്റൊരു കാര്യം. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാവട്ടെ കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റാനുണ്ടായ കാരണത്തെ കുറിച്ചും വിശദീകരിച്ചുകഴിഞ്ഞു. ഇപ്പോള്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ക്യാപ്റ്റനായി അവരോധിക്കപ്പെട്ട രോഹിത് ശര്‍മ ആദ്യമായി പ്രതികരിക്കുകയാണ്. കോലിയുടെ ക്യാപ്റ്റന്‍സിയെ കുറിച്ചെല്ലാം രോഹിത് പറയന്നുണ്ട്്. 

കോലിക്ക് കീഴിലുള്ള ഓരോ നിമിഷവും ആസ്വദിച്ചിരുന്നുവെന്നാണ് രോഹിത് പറയുന്നത്. ''കോലി അഞ്ച് വര്‍ഷം മുന്നില്‍ നിന്ന് നയിച്ചു. അദ്ദേഹത്തിന്റെ കീഴില്‍ കളിച്ച ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചിരുന്നു. ഇപ്പോഴും അദ്ദേഹത്തോടൊപ്പം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ മത്സരങ്ങളും ജയിക്കാനുള്ള വ്യക്തമായ ബോധ്യവും ധാരണയും നിശ്ചയദാര്‍ഢ്യവും ടീമിനുണ്ടായിരുന്നു. ടീമിന് മുഴുവന്‍ നല്‍കിയിരുന്ന സന്ദേശവും അതായിരുന്നു.'' രോഹിത് വ്യക്തമാക്കി. 

ഭാവി പരിപാടികളെ കുറിച്ചും രോഹിത് വാചാലനായി. ''മുന്‍ നേട്ടങ്ങളോ കുറിച്ചും ഏറ്റവും അവസാനം എന്ത് നേടിയ എന്നതിനെ കുറിച്ചോ ഞാന്‍ ചിന്തിക്കുന്നില്ല. ഇനി എന്ത് നേടാനാവും എന്നതിനെ കുറിച്ച് മാത്രമാണ് ചിന്ത. ഭാവി കാര്യങ്ങള്‍ക്കാണ് ശ്രദ്ധ നല്‍കേണ്ടത്. ചുരുക്കം ചില സമയങ്ങളില്‍ മാത്രമാണ് ഞാന്‍ ടീമിനെ നയിച്ചിട്ടുള്ളത്. അപ്പോഴൊക്കെ അനായാസം കാര്യങ്ങളെ സമീപിക്കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. താരങ്ങള്‍ക്കൊപ്പുള്ള ആശയവിനിമയത്തിനാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. സ്വന്തം കഴിവ് താരങ്ങള്‍ തിരിച്ചറിയുകയും അതനുസരിച്ചുള്ള പ്രകടനം പുറത്തെടുക്കുകയുമാണ് വേണ്ടത്.' രോഹിത് വ്യക്തമാക്കി.

രോഹിത് ഏകദിന നായകസ്ഥാനും ഏറ്റെടുത്ത ശേഷം ആദ്യം നേരിടുന്നത് ദക്ഷിണാഫ്രിക്കയെയാണ്. മൂന്ന് മത്സരങ്ങളാണ് അവര്‍ക്കെതിരെ കളിക്കുക. രോഹിത്തിന് കീഴില്‍ കോലി കളിക്കുന്ന ഔദ്യോഗിക മത്സവവും ഇതായിരിക്കും. നേരത്തെ ടി20 നായകസ്ഥാനത്ത് നിന്ന് കോലി മാറിയിരിരുന്നു. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ രോഹിത് നയിച്ചെങ്കിലും കോലി കളിച്ചിരുന്നില്ല. ലോകകപ്പിന് ശേഷം താരം വിശ്രമത്തിലായിരുന്നു.

Follow Us:
Download App:
  • android
  • ios