ഇറാസ്മസും തമ്മില്‍ മുമ്പും രസകരമായി ഗ്രൗണ്ടില്‍ ഇടപെട്ടിട്ടുണ്ട്. ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനിടെ രോഹിത് സിക്സ് അടിക്കുന്നത് കണ്ട് എങ്ങനെ സാധിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ രോഹിത് മസില്‍ പെരുപ്പിച്ച് കാണിച്ചിരുന്നു. 

വിശാഖപട്ടണം: ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം തെറ്റാണോ എന്ന് പരിശോധിക്കാനാണ് സാധാരണയായി ക്യാപ്റ്റന്‍മാര്‍ ഡിസിഷന്‍ റിവ്യു സിസ്റ്റം(ഡിആര്‍എസ്) ഉപയോഗിക്കാറുള്ളത്. എന്നാല്‍ അമ്പയറുടെ തീരുമാനം റിവ്യു ചെയ്യണോ എന്ന് അമ്പയറോട് തന്നെ ക്യാപ്റ്റന്‍ ചോദിച്ചാലോ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനമായണ് രസകരമായ ഈ കാഴ്ചക്ക് ആരാധകര്‍ സാക്ഷിയായത്. സാക്ക് ക്രോളിയുടെ തകര്‍പ്പനടികളില്‍ പതറിയ ഇന്ത്യ ജസ്പ്രീത് ബുമ്രയുടെ ഇരട്ടപ്രഹരത്തിന്‍റെ കരുത്തിലാണ് കളിയില്‍ തിരച്ചെത്തിയത്. സാക്ക് ക്രോളിയെ അക്സര്‍ പട്ടേലിന്‍റെ പന്തില്‍ ശ്രേയസ് അയ്യര്‍ പറന്നു പിടിച്ചശേഷം ബുമ്ര ജോ റൂട്ടിനെ വിക്കറ്റിന് പിന്നില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ കൈകളിലെത്തിച്ചു.

ഇതിന് പിന്നാലെ ക്രീസിലെത്തിയത് ജോണി ബെയര്‍സ്റ്റോ ആയിരുന്നു. ബെയര്‍സ്റ്റോക്കെതിരെ ആദ്യം തന്നെ യോര്‍ക്കര്‍ എറിഞ്ഞ ബുമ്ര എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ അമ്പയര്‍ മറൈസ് ഇറാസ്മസ് അപ്പീല്‍ നിരസിച്ചു. പിന്നീട് വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിനോടും ജസ്പ്രീത് ബുമ്രയോടും റിവ്യു എടുക്കേണ്ടതുണ്ടോ എന്ന് രോഹിത് ചോദിച്ചു. എന്നാല്‍ റിവ്യു എടുക്കണോ എന്ന കാര്യത്തില്‍ ഇരുവര്‍ക്കും ഉറപ്പില്ലായിരുന്നു. ഇതോടെ റിവ്യു വേണ്ടെന്ന തീരുമാനത്തിലെത്തിയ രോഹിത് ഒടുവില്‍ അമ്പയറോട് തന്നെ ചോദിക്കുകയായിരുന്നു. താങ്കള്‍ എന്താണ് കരുതുന്നത്, റിവ്യു വേണോ എന്ന്. ഇതുകേട്ട ഇറാസ്മ് ചിരിച്ചുകൊണ്ട് അത് ലെഗ് ബൈ ആണെന്ന് പറയുകയും ചെയ്തു.

സഞ്ജുവൊക്കെ എത്രയോ ഭേദം, പോപ്പിനെ പുറത്താക്കാന്‍ കിട്ടിയ അനായാസ അവസരം നഷ്ടമാക്കി; ഭരതിനെ പൊരിച്ച് ആരാധകര്‍

ഇറാസ്മസും തമ്മില്‍ മുമ്പും രസകരമായി ഗ്രൗണ്ടില്‍ ഇടപെട്ടിട്ടുണ്ട്. ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനിടെ രോഹിത് സിക്സ് അടിക്കുന്നത് കണ്ട് എങ്ങനെ സാധിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ രോഹിത് മസില്‍ പെരുപ്പിച്ച് കാണിച്ചിരുന്നു.

Scroll to load tweet…

വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 396 റണ്‍സിന് മറുപടി പറയാന്‍ ഇറങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെന്ന നിലയിലാണ്. 38 റണ്‍സുമായി ബെന്‍ സ്റ്റോക്സും മൂന്ന് റണ്‍സുമായി ടോം ഹാര്‍ട്‌ലിയുമാണ് ക്രീസില്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക