ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫിറ്റ്നെസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് ഡോ.ഷമ മൊഹമ്മദ് ഇന്നലെ എക്സ് പോസ്റ്റിട്ടിരുന്നു
കൊല്‍ക്കത്ത: ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെക്കുറിച്ച് കോണ്‍ഗ്രസ് വക്താവ് ഷമ മൊഹമ്മദ് നടത്തിയ പ്രസ്താവന ഏറ്റുപിടിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളിലൊരാളും എംപിയുമായ സൗഗത റോയ്. രോഹിത് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ലെന്ന് സൗഗത റോയ് വാര്‍ത്താ ഏജന്‍സിയായ ഐ എ എന്‍ എസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രോഹിത് ശര്‍മയുടെ സമീപകാല പ്രകടനങ്ങള്‍ മോശമാണെന്ന് ഞാന്‍ കേട്ടിരുന്നു. ഒരേയൊരു സെഞ്ചുറി ഒഴിച്ചു നിര്‍ത്തിയാൽ രോഹിത് 2,3,4,5 റണ്‍സൊക്കെയാണ് സ്കോര്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ രോഹിത് ഇന്ത്യൻ ടീമില്‍ തുടരാൻ അര്‍ഹനല്ല. മറ്റ് കളിക്കാര്‍ മികച്ച പ്രകടനം നടത്തുന്നതുകൊണ്ടാണ് ഇന്ത്യ ജയിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന് ഒന്നും സംഭാവന ചെയ്യാനാകുന്നില്ലെന്നും കോണ്‍ഗ്രസ് വക്താവ് ഷമ മൊഹമ്മദ് പറഞ്ഞത് ശരിയായ കാര്യമാണെന്നും സൗഗത റോയ് പറഞ്ഞു.
ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫിറ്റ്നെസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് ഡോ.ഷമ മൊഹമ്മദ് ഇന്നലെ എക്സ് പോസ്റ്റിട്ടിരുന്നു. എന്നാല്‍ പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഷമ മൊഹമ്മദ് പോസ്റ്റ് പിന്‍വലിച്ചുവെങ്കിലും ആരോപണങ്ങളില്‍ ഉറച്ചു നിന്നിരുന്നു. രോഹിത് തടിയനാണെന്നും ഇന്ത്യയുടെ എക്കാലത്തെയും മോശം ക്യാപ്റ്റനാണെന്നും ഷമ മൊഹമ്മദ് ഇന്നലെ എക്സ് പോസ്റ്റില്‍ പറഞ്ഞിരുന്നു. വിമര്‍ശനം രൂക്ഷമായതോടെയാണ് ഷമ മൊഹമ്മദ് എക്സ് പോസ്റ്റ് പിന്‍വലിച്ചത്.
രോഹിത് ശര്‍മയെക്കുറിച്ചുള്ള കോണ്‍ഗ്രസ് വക്താവിന്‍റെ വിവാദ പ്രസ്താവന, ഒടുവില്‍ പ്രതികരിച്ച് ബിസിസിഐ
എന്നാല്‍ കളിക്കാരുടെ ഫിറ്റ്നസിനെ പറ്റിയാണ് തന്‍റെ പോസ്റ്റെന്നും , ബോഡി ഷെയ്മിംഗ് അല്ലെന്നും ഷമ വാര്‍ത്താ ഏജന്‍സിയായ എഎൻഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ന് വിശദീകരിച്ചിരുന്നു. കളിക്കാർ ഫിറ്റ് ആവണമെന്നാണ് തന്‍റെ നിലപാട്, ഇന്നലത്തെ മത്സരം കണ്ടപ്പോള്‍ രോഹിത് ശർമ്മ തടി അൽപം കൂടുതലാണെന്ന് എനിക്ക് തോന്നി. അത് തുറന്നു പറഞ്ഞതിന് ഒരു കാരണവുമില്ലാതെയാണ് എന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും രോഹിത് ശരാശരി കളിക്കാരനും ക്യാപ്റ്റനും മാത്രമാണെന്നും ഷമ മൊഹമ്മദ് പറഞ്ഞിരുന്നു. മുന്‍ഗാമികളായ സച്ചിന്‍, ഗാംഗുലി, ധോണി, കപിൽ, കോലി, ശാസ്ത്രി എന്നിവരെയെല്ലാം നോക്കുമ്പോള്‍ ലോകോത്തരമെന്ന് പറയാന്‍ രോഹിത്തിന് എന്താണുള്ളത്. ശരാശരി കളിക്കാരനും ശരാശരി ക്യാപ്റ്റനും മാത്രമാണ് രോഹിത്. എന്തോ ഭാഗ്യം കൊണ്ട് ഇന്ത്യൻ ക്യാപ്റ്റനായെന്ന് മാത്രമെന്നായിരുന്നു ഷമ ഇന്ന് പറഞ്ഞത്.
ഷമയുടെ പ്രസ്താവനയെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയയും വൈസ് പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ രാജീവ് ശുക്ലയും തള്ളിയിരുന്നു. രോഹിത് ഇന്ത്യൻ ടീമിലെ ഏറ്റവും ഫിറ്റാ കളിക്കാരനാണെന്നും രാജീവ് ശുക്ത പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂല്‍ നേതാവ് ഷമയെ പിന്തുണച്ച് രംഗത്തെത്തിയ
