ഹാരിസ് റൗഫിനെ സിക്സടിച്ചതിന് പിന്നാലെ ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് അമ്പയർ, കാണാം ഹിറ്റ്‌മാന്‍റെ മറുപടി
ആ ഷോട്ട് കളിച്ചശേഷം അമ്പയര്‍ രോഹിത്തിന് അടുത്തെത്തി എന്തോ ചോദിക്കുന്നതും രോഹിത് ചിരിച്ചുകൊണ്ട് തന്‍റെ കൈയിലെ മസില്‍ കാണിച്ചുകൊടുക്കുന്നതും കാണാമായിരുന്നു.

അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്നലെ പാകിസ്ഥാനെ തകര്‍ത്ത് വിജയക്കുതിപ്പ് തുടര്‍ന്നപ്പോള്‍ മുന്നില്‍ നിന്ന് നയിച്ചത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു. 63 പന്തില്‍ 86 റണ്‍സടിച്ച രോഹിത് പാക് പേസറായ ഹാരിസ് റൗഫിനെതിരെ മൂന്ന് സിക്സുകള്‍ നേടിയിരുന്നു.
ഹാരിസ് റൗഫിന്‍റെ ആദ്യ ഓവറില്‍ തന്നെ രണ്ട് സിക്സ് പറത്തിയ രോഹിത് റൗഫിന്‍റെ നാലാം ഓവറില്‍ പറത്തിയ സിക്സര്‍ കണ്ട് അമ്പയര്‍ മറൈസ് ഇറാസ്മസ് പോലും അതിശയിച്ചുപോയി. 141 കിലോ മീറ്റര്‍ വേഗത്തിലെത്തിയ റൗഫിന്‍റെ ഷോര്‍ട്ട് ബോളിനെ അതിനെക്കാള്‍ വേഗത്തിലായിരുന്നു രോഹിത് തൂക്കി ഗ്യാലറിയിലിട്ടത്. ആ ഷോട്ട് കളിച്ചശേഷം അമ്പയര്‍ രോഹിത്തിന് അടുത്തെത്തി എന്തോ ചോദിക്കുന്നതും രോഹിത് ചിരിച്ചുകൊണ്ട് തന്‍റെ കൈയിലെ മസില്‍ കാണിച്ചുകൊടുക്കുന്നതും കാണാമായിരുന്നു.
ബാറ്റിന്‍റെ ശക്തി കൊണ്ടല്ല കൈക്കരുത്തുകൊണ്ടാണ് സിക്സ് അടിച്ചതെന്നാണ് രോഹിത് അമ്പയറോട് പറയുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്. പിന്നീട് മത്സരശേഷം ബൗണ്ടറിക്ക് പുറത്ത് നിന്ന് ഹാര്‍ദ്ദിക് പാണ്ഡ്യയോട് സംസാരിക്കുമ്പോഴും രോഹിത് തന്‍റെ കൈയിലെ മസില്‍ കാണിച്ചു കൊടുത്തിരുന്നു.
പാകിസ്ഥാനെതിരായ ഇന്ത്യയുടെ വമ്പന്‍ ജയത്തിൽ നിര്‍ണായകമായത് ഈ 5 കാര്യങ്ങള്‍
ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമായിരുന്നു പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍.മറുപടി ബാറ്റിംഗില്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും(63 പന്തില്‍ 86), ശ്രേയസ് അയ്യരും(62 പന്തില്‍ 53) ചേര്‍ന്ന് ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. കെ എല്‍ രാഹുല്‍(29 പന്തില്‍ 19) ശ്രേയസിനൊപ്പം പുറത്താകാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക