വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തിന് ശേഷം ടീം ബസില്‍ നിന്ന് ഇറങ്ങവെ രോഹിത് ശര്‍മ കാല്‍ വഴുതി വീണു. രോഹിത് വീണതറിഞ്ഞ് വിരാട് കോലി ആശങ്കയോടെ നോക്കുന്ന വീഡിയോ വൈറലായി. ഭാഗ്യവശാല്‍ താരത്തിന് ഗുരുതരമായ പരിക്കുകളില്ല.

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തിലെ വിജയത്തിന് ശേഷം മടങ്ങുന്നതിനിടെ ബസില്‍ നിന്ന് വഴുതിവീണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. മത്സരശേഷം ടീം ഹോട്ടലിലേക്ക് മടങ്ങുന്നതിനിടെ ടീം ബസിന്റെ പടിയില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു വെറ്ററന്‍ താരം.

സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന വീഡിയോയില്‍, ബസില്‍ നിന്ന് ഇറങ്ങവെ രോഹിത് ശര്‍മയുടെ കാല്‍ വഴുതുന്നതും, തുടര്‍ന്ന് അവിടെയുണ്ടായിരുന്ന സപ്പോര്‍ട്ട് സ്റ്റാഫും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് അദ്ദേഹത്തെ പെട്ടെന്ന് തന്നെ എഴുപ്പിച്ചു സഹായിക്കുന്നതും വ്യക്തമാണ്. മറ്റ് കളിക്കാര്‍ വിജയമാഘോഷിക്കുന്നതിനിടയിലും, രോഹിത് വീണതറിഞ്ഞ് കോലി ഏറെ ആശങ്കയോടെ രോഹിത്തിനെ നോക്കുന്നുമുണ്ടായിരുന്നു. വീഡിയോ കാണാം..

Scroll to load tweet…

ഭാഗ്യവശാല്‍, രോഹിതിന് ഗുരുതരമായി പരിക്കുകളൊന്നുമില്ലെന്നാണ് വിവരം. ബിസിസിഐയോ രോഹിതോ പരിക്കിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് 39 കാരനായ രോഹിത് ശര്‍മ്മ ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ 8 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ശുഭ്മാന്‍ ഗില്ലും വിരാട് കോലിയും സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ അടുത്ത മത്സരം സെപ്റ്റംബര്‍ 30ന് ഗുവാഹതിയില്‍ നടക്കും.

YouTube video player