Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: സിക്സര്‍ നേട്ടത്തില്‍ യുവിയെയും പിന്നിലാക്കി ഹിറ്റ്‌മാന്‍

പത്താം ഓവറില്‍ ബാസ് ഡി ലീഡിനെതിരെ സിക്സര്‍ നേടിയതോടെ ടി20 ലോകകപ്പില്‍ രോഹിത് നേടിയ സിക്സുകളുടെ എണ്ണം 34 ആയി. 33 സിക്സര്‍ നേടിയിട്ടുള്ള യുവരാജ് സിംഗിനെയാണ് രോഹിത് ഇന്ന് പിന്നിലാക്കിയത്. 24 സിക്സുകള്‍ നേടിയിട്ടുള്ള വിരാട് കോലിയാണ് ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ളത്.

Rohit Sharma surpasses Yuvraj Singh to hit Most sixes for India in T20 World Cups
Author
First Published Oct 27, 2022, 2:00 PM IST

സിഡ്നി: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യയുടെ തുടക്കം പാളിയെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധസെഞ്ചുറി നേടി ഫോമിലേക്ക് മടങ്ങിയെത്തിയത് ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയായി. തുടക്കത്തിലെ ഫ്രെഡ് ക്ലാസന്‍റെ പന്തില്‍ രോഹിത് നല്‍കിയ അനായാസ ക്യാച്ച് ടിം പ്രിംഗിള്‍ നിലത്തിട്ടത് ഇന്ത്യക്ക് ആശ്വാസമായി. 39 പന്തില്‍ മൂന്ന് സിക്സും നാലു ഫോറും പറത്തി 53 റണ്‍സെടുത്ത രോഹിത് ലോകകപ്പിലെ സിക്സര്‍ നേട്ടത്തില്‍ ഇന്ത്യന്‍ റെക്കോര്‍ഡും സ്വന്തം പേരിലാക്കിയാണ് മടങ്ങിയത്.

പത്താം ഓവറില്‍ ബാസ് ഡി ലീഡിനെതിരെ സിക്സര്‍ നേടിയതോടെ ടി20 ലോകകപ്പില്‍ രോഹിത് നേടിയ സിക്സുകളുടെ എണ്ണം 34 ആയി. 33 സിക്സര്‍ നേടിയിട്ടുള്ള യുവരാജ് സിംഗിനെയാണ് രോഹിത് ഇന്ന് പിന്നിലാക്കിയത്. ആദ്യ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍രെ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ഒരോവറില്‍ ആറ് സിക്സ് പറത്തി യുവി റെക്കോര്‍ഡിട്ടിരുന്നു. 24 സിക്സുകള്‍ നേടിയിട്ടുള്ള വിരാട് കോലിയാണ് ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ളത്.

ചരിത്ര തീരുമാനം; ഇനി ഇന്ത്യന്‍ ക്രിക്കറ്റില്‍ പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യ മാച്ച് ഫീ

2007ലെ ആദ്യ ടി20 ലോകകപ്പ് മുതല്‍ ഇന്ത്യക്കായി കളിക്കുന്ന രോഹിത് എട്ട് ടി20 ലോകകപ്പിലും ഇന്ത്യക്കായി കളിച്ച ഒരേയൊരു കളിക്കാരനുമാണ്. എന്നാല്‍ ലോകകപ്പിലെ സിക്സര്‍ നേട്ടത്തില്‍ ഒന്നാമനായ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ‌ലിന് അടുത്തൊന്നും ആരുമില്ല. 63 സിക്സുകളാണ് ഗെയ്ല്‍ ലോകകപ്പില്‍ അടിച്ചുപറത്തിയത്.

നെതര്‍ലന്‍ഡ്സിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആഗ്രഹിച്ച തുടക്കമല്ല കിട്ടിയത്. സ്ലോ പിച്ചില്‍ ബാറ്റിംഗ് ദുഷ്കരമായപ്പോള്‍ പവര്‍ പ്ലേയില്‍ തകര്‍ത്തടിക്കാന്‍ ഇന്ത്യക്കായില്ല.പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ കെ എല്‍ രാഹുല്‍ മടങ്ങി. ആദ്യ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെ ഇന്ത്യക്ക് നെതര്‍ലന്‍ഡ്സിനെതിരെ നേടാനായുള്ളു.

Latest Videos
Follow Us:
Download App:
  • android
  • ios