Asianet News MalayalamAsianet News Malayalam

പലരും പലതും പറയും, ഞാനത് കാര്യമാക്കുന്നില്ല; പരിക്കിനെ കുറിച്ച് രോഹിത് ശര്‍മ

ടീമിലേക്ക് പരിഗണിച്ചില്ലെങ്കില്‍ കൂടി താരം ഐപിഎല്ലില്‍ തുടര്‍ന്നും കളിച്ചു. ഫൈനലില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായ പ്രകടനം പുറത്തെടുക്കുകയും ചെയ്തു.

Rohit Sharma talking on his injury and test matches
Author
Bengaluru, First Published Nov 21, 2020, 7:04 PM IST

ബംഗളൂരു: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്താതിരുന്നത് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ടെസ്റ്റ് ടീമിലേക്ക് മാത്രമാണണ് താരത്തെ പരിഗണിച്ചത്. ഐപിഎല്ലിനിടെ പരിക്കേറ്റതിന് ശേഷം താരം പൂര്‍ണ കായികക്ഷമത വീണ്ടെടുത്തില്ലെന്നായിരുന്നു സെലക്റ്റര്‍മാര്‍ക്ക് പറയാനുണ്ടായ കാരണം. എന്നാല്‍ ടീമിലേക്ക് പരിഗണിച്ചില്ലെങ്കില്‍ കൂടി താരം ഐപിഎല്ലില്‍ തുടര്‍ന്നും കളിച്ചു. ഫൈനലില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായ പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് താരം.

ഇതിനിടെ തനിക്കേറ്റ പരിക്കിനെ കുറിച്ചും മറ്റും സംസാരിക്കുകയാണ് രോഹിത്. ''ടെസ്റ്റ് കളിക്കുന്നതിന് മുമ്പ് എന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി മനസിന് ബോധ്യപ്പെടണം. പിന്തുട ഞരമ്പുകള്‍ക്കേറ്റ പരിക്ക് ഇപ്പോള്‍ പൂര്‍ണമായും ഭേദമായി. എന്നാല്‍, പരിക്കിന്റെ ഒരു സംശയം പോലും ഇല്ലാതിരിക്കാനാണ് ഞാന്‍ എന്‍സിഎയില്‍ എത്തിയത്. ടെസ്റ്റ്ിന് മുമ്പ് പൂര്‍ണ കായികക്ഷമത കൈവരിക്കണം. തുടരെ വരുന്ന മത്സരങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കും. 11 ദിവസത്തിന് ഇടയില്‍ ആറ് മത്സരങ്ങളാണ് കളിക്കേണ്ടത്.

പരിക്കുമായി ബന്ധപ്പെട്ട് പലരും പലതും പറയുന്നുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. നിങ്ങള്‍ മനസിലാക്കേണ്ട ഒരു കാര്യം എന്തെന്നാല്‍ ഞാന്‍ മുംബൈ ഇന്ത്യന്‍സുമായും, ബിസിസിഐയുമായും നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. ഷോര്‍ട്ട് ഫോര്‍മാറ്റ് ആയതിനാല്‍ കളിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ മുംബൈ ഇന്ത്യന്‍സിനോട് പറഞ്ഞിരുന്നു. 25 ദിവസം എന്റെ ആരോഗ്യാവസ്ഥ മെച്ചപ്പെടുത്താനായാല്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാവും എന്നാണ് ഞാന്‍ കരുതുന്നത്.'' രോഹിത് പറഞ്ഞുനിര്‍ത്തി.

Follow Us:
Download App:
  • android
  • ios