Asianet News MalayalamAsianet News Malayalam

റിതികയിട്ട ആ കമന്‍റ് ഹാർദ്ദിക്കിനുള്ള മുന്നറിയിപ്പ്, മുംബൈ ടീമിൽ എന്തൊക്കെയോ പുകയുന്നുവെന്ന് ആകാശ് ചോപ്ര

മുംബൈ ടീമില്‍ എന്തൊക്കെയാണ് ശരി എന്തൊക്കെയാണ് തെറ്റെന്ന് നമുക്ക് അറിയില്ല. അതില്‍ എനിക്ക് ആശങ്കയുണ്ട്. കടലാസില്‍ മുംബൈ ഇന്ത്യന്‍സ് കരുത്തരുടെ സംഘമാണ്.

Rohit Sharmas Wife Ritika Sajdeh's Comment is a warning for Hardik Pandya says Aakash Chopra
Author
First Published Feb 8, 2024, 8:12 PM IST

മുംബൈ: മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനത്തു നിന്ന് രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കിയതിന് പിന്നാലെ ടീമിനകത്ത് എന്തൊക്കെയോ ചീയുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. മുംബൈ പരിശീലകന്‍ മാര്‍ക്ക് ബൗച്ചറുടെ അഭിമുഖ വീഡിയോക്ക് താഴെ രോഹിത്തിന്‍റെ ഭാര്യ റിതിക സജ്ദേശിട്ട കമന്‍റ് പുതിയ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കുള്ള മുന്നറിയിപ്പാണെന്നും ആകാശ് ചോപ്ര യുട്യൂബ് വീഡിയോയില്‍ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിന് പഴയതുപോലെ ഒരു കുടുംബമായി കളിക്കാനാകുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. റിതികയിട്ട കമന്‍റ് ടീമിനകത്ത് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നതിന്‍റെ വ്യക്തമായ സൂചനയാണ്. ക്യാപ്റ്റന്‍സി മാറാനുണ്ടായ സാഹചര്യത്തെക്കുറിച്ച് മാര്‍ക്ക് ബൗച്ചര്‍ നല്‍കിയ അഭിമുഖത്തിന് താഴെ റിതിക കമന്‍റിട്ടത് അറിയാതെ ചെയ്തതല്ല. ആ കമന്‍റ് വൈറലാകുമെന്ന് ഉറപ്പായിരുന്നു. ബൗച്ചര്‍ പറഞ്ഞതില്‍ ഒരുപാട് കാര്യങ്ങള്‍ തെറ്റാണെന്നാണ് റിതിക കമന്‍റിട്ടത്.

ധോണിയുടെ ബാറ്റിലെ സ്റ്റിക്കര്‍ ഏത് വന്‍കിട ബ്രാന്‍ഡെന്ന് തിരഞ്ഞ് ആരാധക‍ർ, ഒടുവില്‍ കണ്ടെത്തിയത് ചെറിയൊരു കട

മുംബൈ ടീമില്‍ എന്തൊക്കെയാണ് ശരി എന്തൊക്കെയാണ് തെറ്റെന്ന് നമുക്ക് അറിയില്ല. അതില്‍ എനിക്ക് ആശങ്കയുണ്ട്. കടലാസില്‍ മുംബൈ ഇന്ത്യന്‍സ് കരുത്തരുടെ സംഘമാണ്. എന്നാല്‍ കൈയിലെ അഞ്ച് വിരലുകളെയും ഒരുമിച്ച് ചേര്‍ത്ത് പിടിക്കുക എന്ന വലിയ ദൗത്യമാണ് ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദ്ദിക്കിന് മുന്നിലുള്ളത്. ടീമിനെ ഒന്നാകെ ഒരുമയോടെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ ഹാര്‍ദ്ദിക്കിനാകുമോ എന്നും കാത്തിരുന്ന് കാണണമെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഐപിഎല്‍ താരലലേത്തിന് മുമ്പ് അപ്രതീക്ഷിത നീക്കത്തിലൂടെ ഗുജറാത്ത് ടൈറ്റന്‍സ് നായകനായിരുന്ന ഹാര്‍ദ്ദിക്കിനെ തിരിച്ചെത്തിച്ച് മുംബൈ നായകസ്ഥാനം കൈമാറിയത് വലിയ വിവാദമായിരുന്നു.മുംബൈ ടീമിനെ നീണ്ട പത്ത് സീസണുകളില്‍ നയിക്കുകയും അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിക്കുകയും ചെയ്തൊരു ക്യാപ്റ്റനെ ഒരു സുപ്രഭാതത്തില്‍ നീക്കിയത് ആരാധകര്‍ക്ക് ഒട്ടും ദഹിച്ചിരുന്നില്ല.  രോഹിത്തിന്‍റെ ക്യാപ്റ്റന്‍സി മാറ്റിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മുംബൈ ഇന്ത്യന്‍സിനെ നിരവധി ആരാധകരാണ് അണ്‍ഫോളോ ചെയ്തത്. വിവാദം കത്തിപ്പടര്‍ന്ന് ഏറെ നാളുകള്‍ക്കൊടുവിലാണ് ക്യാപ്റ്റന്‍സി വിഷയത്തില്‍ മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മാര്‍ക് ബൗച്ചര്‍ പ്രതികരിച്ചത്.

'അവനിപ്പോഴും കളിക്കുന്നത് പുതുമുഖത്തെപ്പോലെ, ഇനിയും അവസരം കൊടുക്കരുത്', യുവതാരത്തെക്കുറിച്ച് മഞ്ജരേക്കർ

സ്മാഷ് സ്പോര്‍സ്ടിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബൗച്ചറുടെ പ്രതികരണം. ഇതിന്‍റെ വീഡിയോ സ്മാഷ് സ്പോര്‍ട്സ് ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് റിതിക പ്രതികരണവുമായി എത്തിയത്. എന്തുകൊണ്ട് രോഹിത്തിനെ മാറ്റി ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റാനാക്കി എന്ന കാര്യത്തില്‍ ബൗച്ചര്‍ നല്‍കിയ വിശദീകരണ വീഡിയോയുടെ താഴെ ഇതില്‍ പറയുന്നത് പലതും തെറ്റാണെന്നാണ് റിതിക പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios