ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ടീമിന്‍റെ കന്നി പരമ്പരയ്‌ക്കാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ തയ്യാറെടുക്കുന്നത്

ജൊഹന്നസ്‌ബര്‍ഗ്: ഇന്ത്യക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്‌ക്ക് (India Tour of South Africa 2021-22) ശക്തമായ 21 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. പേസര്‍മാരായ അന്‍‌റിച്ച് നോര്‍ട്യയും (Anrich Nortje), കാഗിസോ റബാഡയും (Kagiso Rabada) തിരിച്ചെത്തിയപ്പോള്‍ റയാന്‍ റിക്കെല്‍ടണിനും (Ryan Rickelton), സിസാണ്ടാ മഗാളയ്‌ക്കും (Sisanda Magala) ടെസ്റ്റ് ടീമിലേക്ക് കന്നി ക്ഷണം കിട്ടി. 2019ന് ശേഷം ഡ്വെയ്ന്‍‌ ഒളിവറുടെ (Duanne Olivier) തിരിച്ചുവരവും ശ്രദ്ധേയമാണ്. 

ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ടീമിന്‍റെ കന്നി പരമ്പരയ്‌ക്കാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ തയ്യാറെടുക്കുന്നത്. അതിനാല്‍ മികച്ച തുടക്കം ലക്ഷ്യമിട്ടാണ് നെതര്‍ലന്‍ഡ്‌സിന് എതിരായ ഏകദിന പരമ്പരയില്‍ വിശ്രമത്തിലായിരുന്ന കാഗിസോ റബാഡ, ക്വിന്‍റണ്‍ ഡികോക്ക്, ആന്‍‌റിച്ച് നോര്‍ട്യ എന്നിവരെ തിരിച്ചുവിളിച്ചത്. ദക്ഷിണാഫ്രിക്കന്‍ ടീമിനെ ഡീന്‍ എള്‍ഗാര്‍ നയിക്കുമ്പോള്‍ തെംബ ബവൂമയാണ് ഉപനായകന്‍. 

ദക്ഷിണാഫ്രിക്കന്‍ സ്‌ക്വാഡ്

ഡീന്‍ എള്‍ഗാര്‍(ക്യാപ്റ്റന്‍), തെംബ ബവൂമ(വൈസ് ക്യാപ്റ്റന്‍), ക്വിന്‍റണ്‍ ഡികോക്ക്(വിക്കറ്റ് കീപ്പര്‍), കാഗിസോ റബാഡ, സരെല്‍ ഇര്‍വീ, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, ജോര്‍ജ് ലിന്‍ഡെ, കേശവ് മഹാരാജ്, ലുങ്കി എങ്കിഡി, എയ്‌ഡന്‍ മാര്‍ക്രം, വയാന്‍ മുള്‍ഡര്‍, ആന്‍‌റിച്ച് നോര്‍ട്യ, കീഗന്‍ പീറ്റേര്‍സണ്‍, റാസീ വാന്‍ഡെര്‍ ഡസ്സന്‍, കെയ്‌ല്‍ വെരെയ്‌ന്‍, മാര്‍കോ ജാന്‍സന്‍, ഗ്ലെന്‍ടണ്‍ സ്റ്റര്‍മാന്‍, പ്രണേളന്‍ സുബ്രായന്‍, സിസാണ്ടാ മഗാള, റയാന്‍ റിക്കെല്‍ടണ്‍, ഡ്വെയ്‌ന്‍ ഒളിവര്‍. 

Scroll to load tweet…

ദക്ഷിണാഫ്രിക്ക-ഇന്ത്യ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഡിസംബർ 26ന് സെഞ്ചൂറിയനിൽ തുടങ്ങും. രണ്ടാം ടെസ്റ്റ് ജനുവരി മൂന്നിന് ജൊഹാനസ്ബ‍ർഗിലും മൂന്നാം ടെസ്റ്റ് ജനുവരി പതിനൊന്നിന് കേപ് ടൗണിലും തുടങ്ങും. ജനുവരി 19, 21, 23 തീയതികളിലാണ് ഏകദിന പരമ്പര. നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പര പിന്നീട് നടക്കും. 

Ajaz Patel : മുംബൈ ഓര്‍മ്മയ്‌ക്ക് മുംബൈയില്‍ തന്നെ; 10 വിക്കറ്റ് നേടിയ പന്ത് അജാസ് പട്ടേല്‍ ചെയ്‌തത്